Current Date

Search
Close this search box.
Search
Close this search box.

പ്രൊഫ. സിദ്ദിഖ് ഹസ്സന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കോഴിക്കോട്: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനം ഉറപ്പ് വരുത്തുന്നതിനും നേതൃഗുണമുള്ള യുവ തലമുറയെ വളര്‍ത്തിയെടുക്കുന്നതിനുമായി ‘വിഷന്‍’ പ്രസ്ഥാനത്തിന്റെ മുഖ്യ ശില്‍പിയും മികച്ച സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. സിദ്ദിഖ് ഹസ്സന്റെ പേരില്‍ ഏര്‍പ്പെടുത്തിയതാണ് ഈ സ്‌കോളര്‍ഷിപ്പ്.

ഓരോ വര്‍ഷവും ദേശീയതലത്തില്‍ തെരഞ്ഞെടുക്കുന്ന 100 വിദ്യാര്‍ത്ഥികള്‍ക്കാണ് 30,000 രൂപ വീതമുള്ള സ്‌കോളര്‍ഷിപ്പ് നല്‍കുക. ബിരുദ പഠനത്തിലെ മികവും വ്യക്തിഗത കൂടിക്കാഴ്ച്ചയിലെ നിലവാരവും അനുസരിച്ചായിരിക്കും അര്‍ഹരെ തെരഞ്ഞെടുക്കുന്നത്. കുടുംബ വാര്‍ഷിക വരുമാനം 5 ലക്ഷം കവിയാത്ത ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളിലെ, കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളില്‍ സാമൂഹ്യ,ശാസ്ത്ര വിഷയങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ജനുവരി 25 വരെ https://hwfindia.org/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0: 

Related Articles