Current Date

Search
Close this search box.
Search
Close this search box.

ഭീകര മുദ്ര ചാര്‍ത്തപ്പെട്ട ഫലസ്തീന്‍ സംഘടന കോടതിയില്‍ നിരപരാധിത്വം തെളിയിച്ചു

ലണ്ടന്‍: ഓണ്‍ലൈന്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭീകരവാദ പട്ടികയില്‍പെടുത്തിയ യു.കെയിലെ ഫലസ്തീന്‍ അനുകൂല സംഘടനക്ക് ഒടുവില്‍ വിജയം. ‘വേള്‍ഡ് ചെക്’ എന്ന ആഗോള കമ്പനിക്കെതിരെയാണ് ബ്രിട്ടീഷ് ഹൈക്കോടതി നഷ്ടപരിഹാരം നല്‍കാനും ഖേദപ്രകടനം നടത്താനും ആവശ്യപ്പെട്ടിരിക്കുന്നത്.

ഫലസ്തീനിയന്‍ റിട്ടേര്‍ണ്‍ സെന്റര്‍ (പി.ആര്‍.സി) എന്ന സംഘടനക്കെതിരെയാണ് ‘വേള്‍ഡ് ചെക്’ എന്ന കമ്പനി തീവ്രവാദ ആരോപണമുന്നയിച്ചതും ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്. ഇതിനെതിരെ കഴിഞ്ഞ രണ്ടു വര്‍ഷമായി നിയമപോരാട്ടത്തിലായിരുന്നു സംഘടന.

പി.ആര്‍.സിയുടെ ചെയര്‍മാന്‍ മാജിദ് അല്‍ സീറിക്കും സംഘടനക്കും എതിരെ തീവ്രവാദക്കുറ്റമാരോപിച്ചും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നുമാണ് വേള്‍ഡ് ചെക് ആരോപിച്ചത്. ഇസ്രായേല്‍ ആയിരുന്നു ഇതിന്റെ പിന്നിലും. തുടര്‍ന്നാണ് സംഘടന കോടതിയെ സമീപിച്ചത്. 13,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും തുറന്ന കോടതിയില്‍ വെച്ച് ക്ഷമാപണം നടത്താനുമാണ് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടത്.

Related Articles