Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ജനതക്ക് പിന്തുണയുമായി ചാള്‍സ് രാജകുമാരന്‍

ലണ്ടന്‍: ഫലസ്തീന്‍ ജനതയുടെ ദുരവസ്ഥയില്‍ ശക്തമായ പിന്തുണ നല്‍കി ചാള്‍സ് രാജകുമാരന്‍ രംഗത്ത്. ബത്‌ലഹേം സന്ദര്‍ശനത്തിലാണ് അദ്ദേഹം ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് തന്റെ എല്ലാവിധ പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാകുമെന്ന് അറിയിച്ചത്. മുഴുവന്‍ പ്രിയപ്പെട്ട ലസ്തീനികള്‍ക്കും സ്വാതന്ത്ര്യവും നീതിയും സമത്വവും പുലരുന്ന ഒരു ഭാവിയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വെള്ളിയാഴ്ച്ച അദ്ദേഹം സന്ദര്‍ശനത്തിനിടെ പറഞ്ഞു. ദി ടെലഗ്രാഫ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വെയ്ല്‍സ് രാജകുടുംബത്തിലെ ഒരംഗം ഫലസ്തീനികള്‍ പിന്തുണ നല്‍കുന്നത് ഇതാദ്യമായാണ്. ബത്‌ലഹേമില്‍ എത്തുമ്പോള്‍ സന്ദര്‍ശകര്‍ നിരന്തരം അനുഭവിക്കുന്ന പ്രയാസങ്ങളുടെ സൂചനകളും അദ്ദേഹം ഉണര്‍ത്തി.

വളരെയധികം കഷ്ടപ്പാടുകളും ഭിന്നിപ്പുകളും നാം കാണുന്നു. ഇത് എന്റെ ഹൃദയത്തെ തകര്‍ക്കുന്നു-ചാള്‍സ് രാജകുമാരന്‍ പറഞ്ഞു. സന്ദര്‍ശനത്തിനിടെ ഫലസ്തീന്‍ അഭയാര്‍ത്ഥി സംഘമായും അദ്ദേഹം ചര്‍ച്ച നടത്തി.

Related Articles