Current Date

Search
Close this search box.
Search
Close this search box.

പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സമാധാന സന്ധിയുമായി ഇറാനിലെത്തി

തെഹ്‌റാന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ ഉരുണ്ടകൂടുന്ന യുദ്ധാന്തരീക്ഷത്തെ തണുപ്പിക്കാന്‍ മുന്‍കൈയുടുത്ത് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഇറാന്‍ പ്രസിന്റ് ഹസന്‍ റൂഹാനിയുമായി ഞായാറാഴ്ച കൂടികാഴ്ച നടത്തി. ഇറാനും സൗദി അറേബ്യയും തമ്മിലെ ശത്രുതക്ക് മധ്യസ്ഥത വഹിക്കാനാണ് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ തലസ്ഥാനമായ തെഹ്‌റാനിലെത്തിയത്. ഇറാനില്‍ തുടങ്ങിയ സന്ദര്‍ശനം അവസാനിക്കുന്നത് സൗദി അറേബ്യയിലാണ്. സൗദിക്കും ഇറാനുമിടയില്‍ യുദ്ധം പൊട്ടിപുറപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ ഉദ്ദേശമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറഞ്ഞു.

‘ഇത് സങ്കീര്‍ണമായ പ്രശ്‌നമാണെന്ന് അംഗീകരിക്കുന്നു, എന്നാലിത് സംസാരത്തിലൂടെ പരിഹരിക്കാന്‍ കഴുയുന്നതാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇറാനും സൗദിക്കുമിടയില്‍ യുദ്ധം’- ഇംറാന്‍ ഖാന്‍ പറഞ്ഞു. സെപ്തംബര്‍ 14ന് സൗദിയിലെ എണ്ണ ഉല്‍പാദന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ഇറാനും സൗദിക്കുമിടയില്‍ ശത്രുത രൂപപ്പെടുന്നത്.

Related Articles