Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

തൂനിസ്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി തുനീഷ്യയിലെ നിയുക്ത പ്രധാനമന്ത്രി ഹബീബ് ജംലി. സ്വതന്ത്രമായ സാങ്കേതിക വിദഗ്ധരടങ്ങിയവരെ ഉള്‍പ്പെടുത്തിയാകും മന്ത്രിസഭ രൂപീകരിക്കുക. പ്രധാനമന്ത്രിയായി അദ്ദേഹം അധികാരത്തിലേറി ഒരു മാസത്തിലേറെയായ അദ്ദേഹം രാജ്യത്തെ പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനാണ് ശ്രദ്ധ ചെലുത്തിയിരുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എതിരാളികളെ ഒരുമിച്ചു കൊണ്ടുവരാന്‍ അദ്ദേഹം ഏറെ പണിപെട്ടു. എല്ലാ പാര്‍ട്ടികളും സര്‍ക്കാരിനെ പിന്തുണക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

അന്നഹ്ദ പാര്‍ട്ടിയുടെ നോമിനിയായാണ് 60കാരനായ ഹബീബ് പ്രധാനമന്ത്രി പദവിയിലെത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാനായി അദ്ദേഹം പ്രസിഡന്റ് കെയ്‌സ് സയീദിന് കത്ത് നല്‍കിയിട്ടുണ്ട്.

Related Articles