Current Date

Search
Close this search box.
Search
Close this search box.

കശ്മീരിലെ മാധ്യമ നിയന്ത്രണത്തെ അനുകൂലിച്ച് പ്രസ് കൗണ്‍സില്‍ ഇന്ത്യ

ന്യൂഡല്‍ഹി: കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ അനുകൂലിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്ത്. ജമ്മു കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ‘കശ്മീര്‍ ടൈംസ്’ എഡിറ്റര്‍ അനുരാധ ബാസിന്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇടപെട്ടാണ് പ്രസ് കൗണ്‍സില്‍ കശ്മീരിലെ മാധ്യമ നിയന്ത്രണത്തെ അനുകൂലിച്ചത്.

കശ്മീര്‍ ടൈംസ് നല്‍കിയ ഹരജിയില്‍ ഇടപെടാന്‍ അനുവദിക്കണമെന്നും കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം രാജ്യത്തിന്റെ സമഗ്രതയുടെയും പരമാധികാരത്തിന്റെയും താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാണെന്നുമാണ് കൗണ്ഡസില്‍ ഹരജിയില്‍ അറിയിച്ചത്. കശ്മീര്‍ ടൈംസ് നല്‍കിയ ഹരജിയില്‍ തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്നും.

മാധ്യമ സ്വാതന്ത്ര്യം എന്ന അവകാശത്തെക്കാള്‍ ഉപരി ദേശീയ താല്‍പര്യമാണ് മുന്‍നിര്‍ത്തേണ്ടതെന്നും കൗണ്‍സില്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കശ്മീരിലെ വിവിധ മാധ്യമ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും രാഷ്ട്ര സുരക്ഷക്കും ഐക്യത്തിനുമാായി നിലകൊള്ളണമെന്നും കൗണ്‍സില്‍ പ്രസ്താവിച്ചു.

Related Articles