Current Date

Search
Close this search box.
Search
Close this search box.

വെനസ്വേല: അട്ടിമറി നീക്കത്തിനെതിരെ വിജയം കൈവരിച്ചെന്ന് മദൂറോ

കാരക്കസ്: വെനസ്വേലയിലെ ഭരണ പ്രതിസന്ധി അവസാനിക്കാതെ തുടരുന്നുതിനിടെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി പ്രസിഡന്റ് നിക്കോളാസ് മദൂറെ അവകാശപ്പെട്ടു. പ്രതിപക്ഷം സൈന്യത്തിന് പിന്തുണ നല്‍കി പ്രസിഡന്റ് മദൂറോയെ അട്ടിമറിക്കാനാണ് ശ്രമം നടത്തിയിരുന്നത്.

പ്രതിപക്ഷ നേതാവ് ജുആന്‍ ഗുയാദെയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് ജനങ്ങള്‍ മദൂറോക്കെതിരെ തെരുവിലിറങ്ങിയത്. എന്നാല്‍ പൊലിസ് പ്രക്ഷോഭകരെ നേരിടുകയും അട്ടിമറി ശ്രമം വിഫലമാക്കുകയുമായിരുന്നു.

ചൊവ്വാഴ്ചയാണ് മദൂറോക്കെതിരെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരും പൊലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി. കഴിഞ്ഞ ജനുവരിയില്‍ പ്രതിപക്ഷ നേതാവ് ജുആന്‍ ഗുയാദെ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപനം നടത്തിയിരുന്നു. അദ്ദേഹത്തിന് അമേരിക്കയുടെ പിന്തുണയുമുണ്ട്.
ചെറിയ സംഘമാണ് അട്ടിമറി ശ്രമം നടത്തിയതെന്നും എന്നാല്‍ പൊലിസ് അത് വിഫലമാക്കിയെന്നും സുരക്ഷ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും പിന്നീട് മദൂറോ പറഞ്ഞു. ഇതിന്റെ പേരില്‍ ജനങ്ങള്‍ക്കെതിരെ ശിക്ഷാനടപടികള്‍ കൈകൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles