Current Date

Search
Close this search box.
Search
Close this search box.

ലൈലത്തുല്‍ ഖദ്‌റില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കായി പ്രാര്‍തഥിക്കുന്നു; മെസ്യൂത് ഓസില്‍

പാരിസ്: ഇന്ത്യയില്‍ നടമാടിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ന്യൂനപക്ഷ വിരോധത്തെയും ചോദ്യം ചെയ്ത് പ്രമുഖ ഫുട്‌ബോള്‍ താരം മെസ്യൂത് ഓസില്‍. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിശേഷിക്കപ്പെടുന്ന ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്. ഈ ലൈലത്തുര്‍ ഖദ്‌റിന്റെ രാവില്‍ ഇന്ത്യയിലെ മുസ്ലിം ജനതക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം എന്നുമാണ് ഓസില്‍ ട്വീറ്റ് ചെയ്തത്. ഡല്‍ഹി ജുമാമസ്ജിദിന് മുന്നില്‍ പ്രാര്‍ത്ഥനക്കായി ഒരുമിച്ചു കൂടിയ വിശ്വാസികളുടെ ഫോട്ടോയാണ് ട്വീറ്റില്‍ ഓസില്‍ ചേര്‍ത്തിരിക്കുന്നത്.

‘ഈ ലൈലത്തുര്‍ ഖദ്‌റിന്റെ രാവില്‍ ഇന്ത്യയിലെ മുസ്ലിം സഹോദരങ്ങളുടെയും സഹോദരിമാരുടെയും ക്ഷേമത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. ഈ ലജ്ജാവഹമായ അവസ്ഥക്കെതിരെ നമുക്ക് ലോകത്തിന് അവബോധം നല്‍കാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയിലെ മനുഷ്യാവകാശങ്ങള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ?.

#breakthesilence (നിശബ്ദത വെടിയുക) എന്ന ഹാഷ്ടാഗോടെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഇന്ത്യന്‍ മുസ്ലിംകളെ പിന്തുണച്ച് പോസ്റ്റിട്ടത്. പിന്നാലെ പോസ്റ്റ് വൈറലാവുകയും നിരവധി പേര്‍ റീട്വീറ്റ് ചെയ്യുകയും അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യന്‍ മാധ്യമങ്ങളും വാര്‍ത്തയാക്കുകയും ചെയ്തു.

ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസവും മുന്‍ ആഴ്‌സനല്‍ താരവുമായ ഓസില്‍ മുസ്ലിംകളെ പിന്തുണച്ചും ആഗോളതലത്തില്‍ നടക്കുന്ന ഇസ്ലാമോഫോബിയക്കെതിരെയും നിരന്തരം പ്രതികരിക്കാറുണ്ട്. ഇതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും താരം നേരിട്ടിട്ടുണ്ട്.

Related Articles