Current Date

Search
Close this search box.
Search
Close this search box.

യൂത്ത് ഫോറം ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ചു

ദോഹ: യൂത്ത് ഫോറം ഖത്തര്‍ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസ്സഡര്‍ ഡോ. ദീപക് മിത്തലിനെ സന്ദര്‍ശിച്ചു. പ്രവാസി ഇന്ത്യക്കാരുടെ തൊഴില്‍, വിദ്യാഭ്യാസം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നു. പ്രവാസികളായ യുവാക്കളുടെ സമഗ്രമായ പുരോഗതിയും ശാക്തീകരണവും ലക്ഷ്യം വെച്ച് യൂത്ത്‌ഫോറം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. അത്തരം രംഗങ്ങളില്‍ യൂത്ത് ഫോറവുമായി സഹകരിക്കുമെന്നും വാഗ്ദാനം നല്‍കി. യൂത്ത്‌ഫോറം പ്രസിഡന്റ് എസ് എസ് മുസ്തഫ, വൈസ് പ്രസിഡന്റ് അബ്‌സല്‍ അബ്ദുട്ടി, സെക്രട്ടറിമാരായ ഹബീബ് കെ, അഹ്മദ് അന്‍വര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Related Articles