Current Date

Search
Close this search box.
Search
Close this search box.

ഐവ കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈറ്റ് സിറ്റി: ഇസ്ലാമിക് വിമന്‍സ് അസോസിയേഷന്‍ കുവൈറ്റ് 2022- 2023 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. പ്രസിഡണ്ടായി മെഹബൂബ അനീസ്‌നെയും ജനറല്‍ സെക്രട്ടറിയായി ആശ ദൗലത്‌നെയും ട്രഷററായി സബീന റസാഖ്നെയും തെരഞ്ഞെടുത്തു.

വര്‍ദ അന്‍വര്‍, നജ്മ ശരീഫ് (വൈസ് പ്രസിഡണ്ട്മാര്‍) സജ്‌ന സുബൈര്‍, സൂഫിയ സാജിദ് (സെക്രട്ടറിമാര്‍) ശുജാഅത് റിഷ്ദിന്‍ (അസിസ്റ്റന്റ് ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. അഫീഫ ഉസാമ, സുമയ്യ നിയാസ്, ഷമീന അബ്ദുല്‍ഖാദര്‍, ആയിഷ പി.ടി.പി, വഹീദ ഫൈസല്‍, ജാസ്മിന്‍ ഷുകൂര്‍, സിമി അക്ബര്‍, ഹഫ്‌സ ഇസ്മാഈല്‍ എന്നിവരാണ് കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

ഇലക്ടറല്‍ കോളേജ് യോഗം ചേര്‍ന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും പിന്നീട് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമായിരുന്നു. 2023 ഡിസംബര്‍ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി കെ.ഐ.ജി വൈസ് പ്രസിഡണ്ട് ഫൈസല്‍ മഞ്ചേരി ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

????വാര്ത്തകള് വാട്‌സാപില് ലഭിക്കാന്: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles