Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് സത്യധാര ദേശീയ സര്‍ഗലയം വെള്ളിയാഴ്ച

ഷാര്‍ജ: കലയും സാഹിത്യവും ധാര്‍മിക മൂല്യങ്ങളോട് അകലം പാലിക്കാന്‍ ശ്രമിക്കുന്ന സമകാലിക ലോകത്ത് നേരാസ്വാദനങ്ങളുടെ മനോഹരമായ വേദിയൊരുക്കി ഗള്‍ഫ് സത്യധാര ദേശീയ സര്‍ഗലയത്തിന് നാളെ വെള്ളിയാഴ്ച ഷാര്‍ജ വാദി നശാത്തില്‍ തിരശീല ഉയരും. രാവിലെ എട്ട് മണിക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഹമ്മദ് സുലൈമാന്‍ ഹാജി അധ്യക്ഷത വഹിക്കും.

യു എ യിലെ മുഴുവന്‍ എമിറേറ്റ്‌സുകളില്‍ നിന്നുള്ള മേഖല, ജില്ല, സോണല്‍ തലങ്ങളില്‍ നിന്ന് അമ്പതില്‍ പരം ഇനങ്ങളില്‍ വിജയിച്ച ആയിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും. എസ് കെ എസ് എസ് എഫ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സര്‍ഗലയം പ്രവാസ ലോകത്തെ ശ്രദ്ധേയമായ കലാമേളയാണ്.

വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ ഉത്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുള്ള ചേലേരി അധ്യക്ഷത വഹിക്കും. ഇ പി ജോണ്‍സണ്‍ , ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ ഐന്‍, അബ്ദുള്ള മല്ലിച്ചെരി, അബ്ദുല്‍ സലാം ബാഖവി ദുബൈ, അബ്ദുല്‍ റഹ്മാന്‍ ഒളവട്ടൂര്‍, ഇ കെ മൊയ്തീന്‍ ഹാജി സംബന്ധിക്കും.
ഷാര്‍ജ നാഷണല്‍ പെയിന്റ് ഏരിയയിലെ പെയ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആണ് വേദി.

Related Articles