Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുര്‍ആനിന്‍റെ കാലിക വായന അനിവാര്യം: ടി.കെ.ഉബൈദ്

ജിദ്ദ: സമകാലീന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി ഖുര്‍ആനിന്‍റെ  കാലിക വായന അനിവാര്യമാണെന്ന് പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ പരിഭാഷകനും വ്യാഖ്യാതാവുമായ ടി.കെ.ഉബൈദ് അഭിപ്രായപ്പെട്ടു. തനിമ സാംസ്കാരിക വേദി നോര്‍ത്ത് സോണിന് കീഴിലുള്ള ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പഠനത്തിന്‍റെ രീതിശാസ്ത്രം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദഹേം.

പഴയ കാല ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ എല്ലാ കാലത്തേക്കും യോജിക്കുന്നവയല്ല. ഖുര്‍ആന്‍ മുഖ്യ അവലംബമാക്കികൊണ്ടുള്ളള പഠന രീതിയാണ് ഇന്ന് സ്വീകരിക്കേണ്ടത്. ഇസ്ലാമിന്‍റെ മൗലിക വിഷയങ്ങളായ വിശ്വാസ കാര്യങ്ങള്‍, ആരാധനാകള്‍, സ്വഭാവ ഗുണങ്ങള്‍, ഇടപാടുകളിലെ നിയമങ്ങള്‍ എല്ലാം പഠിപ്പിക്കേണ്ടത് ഖുര്‍ആന്‍ അടിസ്ഥാനമാക്കിയായിരിക്കണം. ഇതിലൂടെ എല്ലാവര്‍ക്കും ഒരേ ഖുര്‍ആനിന്‍റെ അന്ത:സ്സത്ത ഉള്‍കൊള്ളാന്‍ സാധിക്കുമെന്ന് അദ്ദഹേം പ്രത്യാശ പ്രകടിപ്പിച്ചു.

ഖുര്‍ആനിനെ മൂന്ന് രീതിയില്‍ വായിക്കാവുന്നതാണെന്ന് ടി.കെ.ഉബൈദ് അഭിപ്രായപ്പെട്ടു. നമ്മുടെ മാര്‍ഗ്ഗദര്‍ശനത്തിന് വേണ്ടി അവതീര്‍ണ്ണമായ ഒരു ദൈവിക ഗ്രന്ഥമെന്ന നിലയില്‍ ഖുര്‍ആന്‍ വായിക്കുകയും അത് പിന്തുടരുകയുമാണ് ഒരു രീതി. സത്യം കണ്ടത്തൊനുള്ള അഭിവാഞ്ചയോടെ വായിക്കുകയും അത് സത്യത്തിന്‍റെ പ്രതിരൂപമാണെന്ന് ബോധ്യമാവുകയും ചെയ്യകയാണ് രണ്ടാമത്തെ രീതി. താല്‍പര്യങ്ങള്‍ക്കതീതമായ രൂപത്തില്‍ ഖുര്‍ആന്‍ വായിച്ചാല്‍ സന്മാര്‍ഗ്ഗം ലഭിക്കും. ദുരുദ്ദശേത്തോടെ വായിക്കുകയാണ് ഖൂര്‍ആന്‍ വായനയുടെ മൂന്നാമത്തെ രീതി. മുന്‍ധാരണയുടെ തടവറയില്‍ നിന്ന് മുക്തരാവാതെ വായിക്കുന്ന ഈ രീതിയിലൂടെ ഒരിക്കലും സന്മാര്‍ഗ്ഗത്തിലത്തെിച്ചരേുക സാധ്യമല്ല.

മനുഷ്യ ജീവിതത്തെ പ്രവര്‍ത്തിപ്പിക്കാനുള്ള ഒരു മാന്വലായി ഖുര്‍ആന്‍ വായിക്കുമ്പോള്‍ മുഹമ്മദ് നബിയുടെ ജീവിത മാതൃക വളരെ പ്രധാനമാണെന്ന് അദ്ദഹേം പറഞ്ഞു. നബിയുടെ മാതൃക മാറ്റിനിര്‍ത്തി ഖുര്‍ആന്‍ ജീവിതത്തില്‍ നടപ്പാക്കുക അസാധ്യമാണ്. നബിചര്യ സ്വീകരിക്കുന്നല്ളെങ്കില്‍ ഓരോരുത്തരും അവരവര്‍ക്ക് സ്വീകാര്യമായ രൂപത്തിലായിരിക്കും ഖുര്‍ആന്‍ സ്വീകരിക്കുക. ഇതര മതവിഭാഗത്തിലെ ദുര്‍ബലര്‍ക്ക് സകാത്ത് വിഹിതം നല്‍കുന്നത് ഇസ്ലാമിന്‍റെ മഹത്തായ മൂല്യങ്ങളില്‍പ്പെട്ട കാര്യമാണ്. ഇസ്ലാമിക ശരീഅതില്‍ കലോചിതമായ പരിഷ്കാരങ്ങള്‍ വരുത്താം എന്നതിന് ഖലീഫ ഉമറിന്‍റെ പല നടപടികളും തെളിവാണ്. മുത്തലാഖ് പ്രശ്നത്തില്‍ സമൂദായത്തിന് അവഹേളനയുണ്ടായത് അതിന്‍്റെ അഭാവത്തിലാണെന്ന് അദ്ദഹേം സൂചിപ്പിച്ചു.

ഖുര്‍ആനും ശാസ്ത്രവും ദൈവിക ഉറവിടത്തില്‍ നിന്നുണ്ടായതാണെന്നും അതില്‍ വൈരുധ്യമുണ്ടാവുകയില്ളെന്നും അദ്ദഹേം പറഞ്ഞു. ധാര്‍മ്മിക നൈതിക നിയമങ്ങള്‍ പഠിപ്പിക്കുന്ന ഖുര്‍ആന്‍ ശാസ്ത്ര പഠനത്തിന് പ്രേരിപ്പിക്കുന്നതായി അദ്ദഹേം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കണ്‍വീനര്‍ ആബിദ് ഹുസൈന്‍ അധ്യക്ഷത വഹിച്ചു. തനിമ സോണല്‍ പ്രസിഡന്‍റ് സി.എച്ച്.ബഷീര്‍ സമാപന പ്രസംഗം നിര്‍വ്വഹിച്ചു. ഇബ്രാഹീം ശംനാട് സ്വഗതവും ഹസീബുറഹ്മാന്‍ ഖുര്‍ആനില്‍ നിന്ന് അവതരിച്ചു.

Related Articles