Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് നബി കാലം തേടുന്ന വിമോചകന്‍: ഓണ്‍ലൈന്‍ ക്വിസ് മത്സരം

കുവൈത്ത് സിറ്റി: മുഹമ്മദ് നബികാലം തേടുന്ന വിമോചകന്‍ എന്ന തലക്കെട്ടില്‍ കേരള ഇസ്ലാമിക് ഗ്രൂപ്പ് നടത്തുന്ന പ്രവാചക സന്ദേശ പ്രചാരണ കാമ്പയിനിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.kigkuwait.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാം.

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസാന തിയ്യതി നവംബര്‍ 14 ആണ്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നവംബര്‍ 15 ന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന കാമ്പയിന്‍ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 69994975 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles