Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ബില്‍: 16 മുഖ്യമന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രശാന്ത് കിശോര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ജെ.ഡി.യു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന 16 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പൗരത്വ ബില്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും മൂന്ന് മുഖ്യമന്ത്രിമാര്‍ മാത്രമാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ജെ.ഡി.യുവിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കൂടിയാണിദ്ദേഹം.

”പാര്‍ലമെന്റില്‍ ആവശ്യത്തിനുള്ള ഭൂരിപക്ഷം നേടി. ഇനി ജുഡീഷ്യറിക്കും ഉപരിയായി ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കേണ്ട ബാധ്യത ഈ നിയമങ്ങള്‍ നടപ്പാക്കേണ്ടി വരുന്ന 16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ്. മൂന്ന് മുഖ്യമന്ത്രിമാരാണ് (പഞ്ചാബ്,കേരള,പശ്ചിമ ബംഗാള്‍) സി.എ.ബിയോടും എന്‍.ആര്‍.സിയോടും നിഷേധാത്മക നിലപാട് സ്വീകരിച്ചത്. ബാക്കിയുള്ളവര്‍ക്ക് അവരുടെ നിലപാട് വ്യക്തമാക്കാനുള്ള സമയമാണിത്.” പ്രശാന്ത് കിശോര്‍ വെള്ളിയാഴ്ച ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, പാര്‍ലമെന്റില്‍ ജെ.ഡി.യു ബില്ലിനെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. ഇതിനെതിരെ നേരത്തെ തന്നെ കിഷോര്‍ രംഗത്തെത്തിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിക്കാനുള്ള ബില്ലാണ് എന്‍.ആര്‍.സിയും സി.എ.ബിയുമെന്നും ഇത് അപകടമാണെന്നും അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ജെ.ഡി.യുവിന്റെ ഔദ്യോഗിക നിലപാടിനെ ചോദ്യം ചെയ്താണ് അദ്ദേഹം രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്.

Related Articles