രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ അപൂര്‍വമായ പ്രകൃതിദുരന്തത്തിനാണ് തിങ്കളാഴ്ച പുലര്‍ച്ചെയും തുര്‍ക്കിയും അയല്‍രാജ്യമായ സിറിയയും സാക്ഷ്യം വഹിച്ചത്. മരണം 2000നോടടുക്കുകയാണ്. പതിനായിരത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഭൂകമ്പമാപിനിയായ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തെക്കുകിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമാണ് കനത്ത നാശനഷ്ടം വിതച്ചത്. തുര്‍ക്കി ഭൂചലനത്തിന്റെ പ്രകമ്പനം ഗ്രീന്‍ലാന്‍ഡ് വരെയും ഇറാഖിലും ഈജിപ്തിലും വരെ അനുഭവപ്പെട്ടിട്ടുണ്ട്.
ഭൂകമ്പത്തിന്റെ ഭീകരത കാണിക്കുന്ന നിരവധി സി.സി.ടി.വി വീഡിയോകളും ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത ഏജന്‍സികളും പുറത്തുവിട്ടിട്ടുണ്ട്. സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ ഗാസിയന്‍ടോപില്‍ നിന്നാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
തുര്‍ക്കിയിലെയും സിറിയയിലെയും രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതികൂല കാലാവസ്ഥ തടസ്സമാകുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍, ഇറാന്‍, ഇസ്രായേല്‍, ഇന്ത്യ, റഷ്യ, ഖത്തര്‍, ഉക്രെയ്ന്‍, ചൈന എന്നീ രാജ്യങ്ങള്‍ ദുരിതബാധിത രാജ്യങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെതുടര്‍ന്ന് തെക്കന്‍ തുര്‍ക്കിയിലെ അദാന എയര്‍പോര്‍ട്ട് അടച്ചു. ഡസന്‍ കണക്കിന് രാജ്യങ്ങള്‍ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്.
#Gaziantep'te depremden etkilenen tarihi kale hasar gördü.
Merkez Şahinbey ilçesindeki tarihi Gaziantep Kalesi'nin doğu, güney ve güneydoğu kısımlarında bulunan bazı burçlar, depremin etkisiyle yıkılırken, enkaz yola saçıldı.#deprem pic.twitter.com/0kWxCFbhDu
— A Haber (@ahaber) February 6, 2023
Structural geology expert Chris Elders explains why the magnitude 7.8 earthquake in southeast Turkey and northern Syria has caused such devastation ⤵️ pic.twitter.com/68mrYeDGDS
— Al Jazeera English (@AJEnglish) February 6, 2023
Security camera video from inside a shop shows the moment the deadly magnitude 7.8 earthquake struck southern Turkey ⤵️ pic.twitter.com/aWKKdpUrR9
— Al Jazeera English (@AJEnglish) February 6, 2023