Current Date

Search
Close this search box.
Search
Close this search box.

പോസ്റ്റല്‍ സേവനങ്ങള്‍: ഖത്തറും ഉപരോധ രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച

ദോഹ: ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് നിലച്ച പോസ്റ്റല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഖത്തറും ഉപരോധ രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുന്നു. ബഹ്‌റൈന്‍,ഈജിപ്ത്,യു.എ.ഇ,സൗദി അറേബ്യ രാജ്യങ്ങളുമായാണ് ഖത്തര്‍ ചര്‍ച്ച പുനരാരംഭിക്കുകയെന്ന് യുനൈറ്റഡ് നാഷന്‍സ് പോസ്റ്റല്‍ ഏജന്‍സി അറിയിച്ചു. ഒമാന്‍ വഴിയുള്ള ഈ രാജ്യങ്ങള്‍ തമ്മിലുള്ള അന്താരാഷ്ട്ര തപാല്‍ കൈമാറ്റം പുനരാരംഭിക്കുന്നതിനെ ഞാന്‍ ഊഷ്മളമായി സ്വാഗതം ചെയ്യുന്നുവെന്ന് യു.പി.യു ഡയറക്ടര്‍ ജനറല്‍ ബിശാര്‍ ഹുസൈന്‍ പറഞ്ഞു.

ആഗോള തപാല്‍ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാനും രംഗത്തെത്തിയിട്ടുണ്ട്. 2017 ജൂണില്‍ ഖത്തറിനെതിരെ നാല് അയല്‍രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് തപാല്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു.

Related Articles