Current Date

Search
Close this search box.
Search
Close this search box.

‘അസമത്വം’: ട്രംപിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയെ വിമര്‍ശിച്ച് പോപ്

ബാരി: ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപ് മുന്നോട്ടുവെച്ച് സമാധാന പദ്ധതി ‘അസമത്വം നിറഞ്ഞ പരിഹാരങ്ങള്‍’ ആണെന്ന് പോപ് ഫ്രാന്‍സിസ് മാര്‍പാപ. കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് അവതരിപ്പിച്ച വിവാദമായ പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയെക്കുറിച്ചുള്ള പോപിന്റെ ആദ്യത്തെ പരസ്യ പ്രതികരണമാണിത്. തെക്കന്‍ ഇറ്റാലിയന്‍ നഗരമായ ബാരിയില്‍ ബിഷപ്പ്മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ പേരെടുത്ത് പറയാതെയാണ് പോപ് പരോക്ഷമായി പദ്ധതിയെ വിമര്‍ശിച്ചത്.

മെഡിറ്ററേനിയന്‍ പ്രദേശത്ത് നിലവില്‍ അസ്ഥിരതയും സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലും വിവിധ തരം വംശീയതയും മതപരമായും വിവേചനങ്ങളും നിലനില്‍ക്കുന്നുണ്ട്-പോപ് പറഞ്ഞു.

പുതിയ പ്രതിസന്ധികളുടെ സന്ദര്‍ഭത്തില്‍ അസമമായ പരിഹാരങ്ങളുടെ അപകടത്തെയും ഇസ്രയേലികളും പലസ്തീനികളും തമ്മിലുള്ള ഇപ്പോഴും പരിഹരിക്കപ്പെടാത്ത പോരാട്ടത്തെയും നമുക്ക് അവഗണിക്കാനാവില്ലെന്നും പോപ് കൂട്ടിച്ചേര്‍ത്തു.

Related Articles