Current Date

Search
Close this search box.
Search
Close this search box.

പോപ് ഫ്രാന്‍സിസ് യു.എ.ഇയിലെ മനുഷ്യാവകാശ വിഷയങ്ങളില്‍ ഇടപെടണമെന്ന് ആവശ്യം

അബൂദാബി: യു.എ.ഇയിലെത്തിയ പോപ് ഫ്രാന്‍സിസ് മാര്‍പാപ രാജ്യത്തെ മനുഷ്യാവകാശ വിഷയങ്ങളിലും ഇടപെടണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച യു.എ.ഇയിലെത്തിയ പോപ് ഫ്രാന്‍സിസിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രസ്താവനയിറക്കിയത്.

യു.എ.ഇയുടെ സൈന്യം യെമനില്‍ തുടരുന്ന ഗുരുതരമായ അക്രമണവും അടിച്ചമര്‍ത്തലുകളും അവസാനിപ്പിക്കാന്‍ പോപ് ഇടപെടണമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പോപിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനും മനുഷ്യാവകാശ സ്വാതന്ത്ര്യം ലഭ്യമാക്കാനും യു.എ.ഇ ഭരണാധികാരികളോട് പോപ് സമ്മര്‍ദ്ദം ചെലുത്തണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നു.

Related Articles