Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: പ്രധാനമന്ത്രി പുതിയ പരിഷ്‌കരണ പദ്ധതി പുറത്തിറക്കി

ബഗ്ദാദ്: ഇറാഖില്‍ തുടരുന്ന ശക്തമായ പ്രതിഷേധത്തനു പ്രതികരണമായി പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. സബ്‌സിഡി, പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുകൊടുക്കുക എന്നിവയില്‍ 13 പരിഷ്‌കരണ തീരുമാനങ്ങളും, ജോലിയില്ലാത്ത യുവാക്കള്‍ക്ക് പരിശീലനവും ജോലി സാധ്യതയും ഉള്‍കൊളളുന്ന മറ്റു പരിഷ്‌കരണ പദ്ധതികളുമാണ് പ്രധാനമന്ത്രി ജനത്തിനു മുമ്പാകെ വെക്കുന്നത്. കഴിഞ്ഞ കാബിനറ്റിന് ശേഷം അബ്ദുല്‍ മഹ്ദി സോഷ്യല്‍ മീഡിയയിലാണ് പരിഷ്‌കരണ പദ്ധതിയെ കുറിച്ച് വ്യക്തമാക്കിയത്.

ഇറാഖിലെ രാഷ്ട്രീയ പ്രതിസന്ധിയെ സംയമനത്തോടെ നേരിടണമെന്ന് യു. എസ് സ്‌റ്റൈറ്റ് സ്രക്രട്ടറി മൈക്ക് പോംപിയോ അബ്ദുല്‍ മഹ്ദിയോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. കലാപത്തെ അപലപിക്കുകുയും മനുഷ്യാവകാശത്തിനെതിരായി പ്രതിഷേധം സൃഷ്ടിക്കുന്നവര്‍ അതിനുത്തരവാദിയായിരിക്കുമെന്നും യു. എസ് സ്‌റ്റൈറ്റ് സ്രക്രട്ടറി മൈക്ക് പോംപിയോവിന്റെ ഡിപാര്‍ട്ടമെന്റെ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Articles