Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ ഇസ്രായേലിന്റെ തീരുമാനം: പോംപിയോ

വാഷിങ്ടണ്‍: അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കാനുള്ള തീരുമാനം ഇസ്രായേലിന്റേതാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ഇക്കാര്യത്തിലുള്ള അമേരിക്കയുടെ തീരുമാനമാണ് പോംപിയോ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പുതിയ ഇസ്രായേല്‍ സര്‍ക്കാരുമായി ചര്‍ച്ചചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിരമായി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ മുഖ്യ എതിരാളി ബെന്നി ഗാന്റ്‌സിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ പോംപിയോ പറഞ്ഞു.

Related Articles