Current Date

Search
Close this search box.
Search
Close this search box.

അല്‍ ഖാഈദയുടെ പുതിയ കേന്ദ്രം ഇറാനെന്ന് പോംപിയോ

വാഷിങ്ടണ്‍: ആഗോള ഭീകരവാദ സംഘടനയായ അല്‍ഖാഇദയുടെ പുതിയ ആസ്ഥാന കേന്ദ്രം ഇറാനാണെന്ന ആരോപണവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ രംഗത്ത്. അല്‍ഖാഇദ സായുധ സംഘത്തിലെ നൂറുകണക്കിന് അംഗങ്ങള്‍ക്ക് സുരക്ഷിത താവളം ഒരുക്കുകയാണ് ഇറാന്‍ ചെയ്യുന്നതെന്നും അല്‍ഖാഇദ രാജ്യത്തിനകത്ത് തങ്ങളുടെ സുരക്ഷിത താവളമൊരുക്കുകയാണെന്നും പോംപിയോ പറഞ്ഞു.

അല്‍ഖാഇദക്ക് പുതിയ ഒരു ഹോം ബേസ് ഉണ്ട്. അത് ഇറാന്‍ ആണ്. ഈ സായുധ സംഘം തങ്ങളുടെ പ്രവര്‍ത്തന ആസ്ഥാനം 2015ല്‍ ഇറാനില്‍ സ്ഥാപിച്ചിട്ടുണ്ട്. ബറാക് ഒബാമ ഇറാന്‍ ആണവകരാര്‍ അന്തിമഘട്ടത്തിലേക്ക് എത്തിക്കുന്ന സമയത്തായിരുന്നു അതെന്നും പോംപിയോ പറഞ്ഞു.
അതേസമയം പോംപിയോയുടെ ആരോപണത്തെ ശക്തമായി എതിര്‍ത്ത് ഇറാന്‍ രംഗത്തെത്തി. യുദ്ധക്കൊതി മുന്നില്‍കണ്ട് വലിയ കളവ് പറയുകയാണ് അമേരിക്കയെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ് പ്രതികകരിച്ചത്. തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്ന പോംപിയോ വിനാശകരമായ സാങ്കല്‍പിക കഥകളാണ് ഇറാനെതിരെ പടച്ചുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles