NewsWorld Wide

സൗദി,യു.എ.ഇ ആയുധ വില്‍പ്പന; പോംപിയോക്ക് ക്ലീന്‍ ചിറ്റ്

വാഷിങ്ടൺ: സൗദി അറേബ്യക്കും ഇതര അറബ് സഖ്യ കക്ഷികൾക്കും ആയുധം വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ യു.എസ് സെക്രട്ടറി മൈക്ക് പോംപിയോ കുറ്റക്കാരനല്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ആഭ്യന്തര അന്വേഷണത്തെ കുറിച്ച റിപ്പോർട്ട് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം മെയ് മാസത്തിൽ സൗദി അറേബ്യ, യു.എ.ഇ, ജോർദാൻ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് 8.1 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കുന്നതിന് അടിയന്തര നടപടിക്രമങ്ങൾ സ്വീകരിച്ചതിനെ തുടർന്ന് അധികാരം ദുരുപയോ​ഗം ചെയ്തതായി ആരോപണം ഉയരുകയായിരുന്നു.

അതേസമയം, അബൂദാബിയിലേക്കും റിയാദിലേക്കും ആയു​ധങ്ങൾ വിൽക്കുന്നതിനെ കോൺ​ഗ്രസ് അം​ഗങ്ങൾ എതിർത്തിരുന്നു. യെമനില വ്യോമാക്രമണത്തിൽ സിവിലിയന്മാരുടെ മരണ നിരക്ക് വർധിക്കുകയും, തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ച് സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോ​ഗി വധിക്കപ്പെടുകയും ചെയ്തിരുന്നു. ഇത്തരം മനുഷ്യാവകാശ ലംഘനകളെ കുറിച്ച് അം​ഗങ്ങൾ നീരസം പ്രകടിപ്പിച്ചു.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker