Current Date

Search
Close this search box.
Search
Close this search box.

പോളിയോ: മലപ്പുറത്തിനെതിരെ വ്യാജ പ്രചാരണം; 91 ശതമാനം പൂര്‍ത്തിയായി

മലപ്പുറം: പോളിയോ തുള്ളിമരുന്ന് വിതരണം സംബന്ധിച്ച് മലപ്പുറം ജില്ലക്കെതിരെ വ്യാജ പ്രചാരണം. സംസ്ഥാനത്ത് പോളിയോ വിതരണത്തില്‍ ഏറ്റവും പിന്നിലാണ് ജില്ലയെന്ന രീതിയിലാണ് ഒരു വിഭാഗം പ്രചാരണം ഏറ്റെടുത്തത്. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണണെന്നും ഇതുവരെയായി 91 ശതമാനം പൂര്‍ത്തിയായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന പുല്‍പ്പാടന്‍ അറിയിച്ചു.

ജില്ലയില്‍ 46 ശതമാനം വാക്‌സിന്‍ മാത്രമാണ് നല്‍കിയതെന്നും ഏറ്റവും കുറവ് മലപ്പുറത്താണെന്നുമായിരുന്ന വ്യാജ പ്രചാരണം. എന്നാല്‍ ജനുവരി 19ന് തുടങ്ങി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പോളിയോ കാമ്പയിനില്‍ ജനുവരി 22 ആകുമ്പേഴേക്കും 91 ശമാനം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം ദിനം 70 ശതമാനവും മൂന്നാം ദിനം 88 ശതമാനവും പൂര്‍ത്തിയാക്കിയിരുന്നു. ഇനിയും പോളിയോ നല്‍കാനുള്ളവര്‍ക്ക് വ്യാഴാഴ്ചത്തോടെ പൂര്‍ത്തിയാക്കുമെന്നും ഡി.എം.ഒ അറിയിച്ചു.

Related Articles