Current Date

Search
Close this search box.
Search
Close this search box.

ഷഹീന്‍ ബാഗ് സമരപ്പന്തല്‍ പൊലിസ് പൊളിച്ചുനീക്കി

ന്യൂഡല്‍ഹി: കോവിഡ് ഭീതിയുടെ പശ്ചാതലത്തില്‍ ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ സമര പന്തല്‍ ഡല്‍ഹി പൊലിസ് പൊളിച്ചു നീക്കി. ചൊവ്വാഴ്ച രാവിലെയാണ് പൊലിസെത്തി സമരക്കാരെ ഒഴിപ്പിച്ച ശേഷം പന്തല്‍ പൊളിച്ചത്. കൊറോണ ജാഗ്രതയുടെ ഭാഗമായി ഡല്‍ഹിയിലും നടപ്പാക്കുന്ന ലോക്ക് ഡൗണിന്റെ ഭാഗമായാണ് നടപടിയെന്നാണ് പൊലിസ് പറയുന്നത്.

സമാനമായി സ്ത്രീകള്‍ സമരം ചെയ്യുന്ന ലഖ്‌നൗവിലെയും മുംബൈയിലെയും സമരങ്ങള്‍ കഴിഞ്ഞ ദിവസം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഷഹീന്‍ ബാഗില്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ച് സമരവുമായി മുന്നോട്ടു പോകുകയായിരുന്നു. കഴിഞ്ഞ ദിവസം സരപന്തലിലേക്ക് ആക്രമികളുടെ ബോംബേറും ഉണ്ടായിരുന്നു.

ഡല്‍ഹിയില്‍ ഇതുവരെയായി 31 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ വിദേശ ടൂറിസ്റ്റാണ്. മാര്‍ച്ച് 13ന് 68കാരിയായ സ്ത്രീ കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിച്ചിരുന്നു. രാജ്യത്താകമാനം 492 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒന്‍പത് പേരാണ് മരിച്ചത്.

Related Articles