Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വിരുദ്ധ പരാമര്‍ശം: ശ്രീധരന്‍ പിള്ളക്കെതിരെ 153 എ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. ശ്രീധരന്‍ പിള്ളക്കെതിരെ പൊലിസ് കേസെടുത്തു. 153,153 എ എന്നീ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാക്കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തല്‍,വര്‍ഗീയ ചേരിതിരിവ് നടത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സി.പി.എം നേതാവ് വി ശിവന്‍കുട്ടിയുടെ പരാതിയില്‍ ആറ്റിങ്ങല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പ്രകടന പത്രിക പ്രകാശന ചടങ്ങിലായിരുന്നു ശ്രീധരന്‍ പിള്ള വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത്. പാകിസ്താനിലെ ബാലാകോട്ടില്‍ ആക്രമണത്തില്‍ ഭീകരരെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുല്‍ ഗാന്ധിയും യെച്ചൂരിയും പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇസ്‌ലാം ആണെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലെ അത് പറയാന്‍ പറ്റൂ’ എന്നിങ്ങനെയായിരുന്നു ഒരു മതത്തെ അവഹേളിക്കുന്ന തരത്തില്‍ അദ്ദേഹം വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത്. പ്രസംഗത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കം പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

Related Articles