Current Date

Search
Close this search box.
Search
Close this search box.

ആഗോള ഭീകരതക്കെതിരെ വാചാലനാകുന്ന പ്രധാനമന്ത്രിക്ക് സംഘ് ഭീകരതക്കെതിരെ മൗനം: കെ.എന്‍.എം

കോഴിക്കോട്: ആഗോള വേദികളില്‍ പോയി ഭീകരതക്കും തീവ്രവാദത്തിനുമെതിരെ യുദ്ധ പ്രഖ്യാപനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം രാജ്യത്തെ സംഘപരിവാര്‍ ഭരണകൂട ഭീകരത അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്ന് കെ.എന്‍.എം. മര്‍കസുദ്ദഅ് വ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ആസാമിലെ പാവപ്പെട്ടവരും നിരാലംബരുമായ മനുഷ്യരെ പട്ടാളവും പോലീസും സംഘ് പരിവാര്‍ ഭീകരരും ചേര്‍ന്ന് വെടിവെച്ച് വീഴ്ത്തിയും തല്ലിക്കൊന്നും ശവത്തില്‍ കയറി, ഉന്‍മാദ നൃത്തം ചെയ്തു ഇന്ത്യയെ ലോകത്തിന് മുമ്പില്‍ നാണം കെടുത്തിയിട്ടും അരുതെന്ന് പറയാന്‍ പോലും തയ്യാറാവാത്ത പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനും ഭീകരതയെക്കുറിച്ച് സംസാരിക്കാന്‍ ധാര്‍മികമായ അവകാശമില്ല.

ആസാമിന്റെ മണ്ണില്‍ ജനിച്ചു വളര്‍ന്ന ആയിരക്കണക്കിന് മനുഷ്യ മക്കളെ മുസ്ലീംകളായെന്ന ഒറ്റ കാരണത്താല്‍ ക്രൂരമായി കുടിയൊഴിപ്പിച്ച് തല്ലിക്കൊല്ലുന്ന ആസാമിലെ ബി.ജെ.പി. സര്‍ക്കാറിനെതിരെ നടപടിയെടുക്കാന്‍ ആര്‍ജ്ജവം കാണിക്കാതെ ലോക വേദികളില്‍ പോയി ഭീകരതയെ അപലപിക്കുന്നത് കാപട്യമാണ്. അയല്‍ രാജ്യങ്ങളിലെ ഭീകരതയെക്കുറിച്ച് വാചാലമാകും മുമ്പ് സ്വന്തം പാര്‍ട്ടിക്കാരും ആരാധകരും രാജ്യത്ത് ചെയ്ത് കൂട്ടുന്ന ഭീകര- തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി വേണം.

ആസാമിലെ ബി.ജെ.പി സര്‍ക്കാറിന്റെ ഭരണകൂട ഭീകരതയില്‍ ദുരിതമനുഭവിക്കുന്ന കുടിയൊഴുപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ രക്ഷക്ക് വേണ്ടി സമര സജ്ജമാവാന്‍ രാഷ്ട്രീയ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണം.

രാജ്യത്ത് കഴിഞ്ഞ ഏഴ് മാസത്തിലധികമായി തെരുവുകളില്‍ സമരം ചെയ്യുന്ന ലക്ഷക്കണക്കായ കര്‍ഷകരെ തിരിഞ്ഞു നോക്കാത്ത പ്രധാന മന്ത്രി നരേന്ദ്ര മോഡി ആഗോള വ്യാപാര പ്രമുഖരെ സന്ദര്‍ശിച്ച് വികസന ചര്‍ച്ച നടത്തുന്നത് കോര്‍പ്പറേറ്റ് താല്പര്യ സംരക്ഷണം മാത്രമാണെന്നും കെ.എന്‍.എം. മര്‍കസുദ്ദഅ്വ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

ജന. സെക്രട്ടറി സി.പി. ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. അബൂബക്കര്‍ മൗലവി അധ്യക്ഷം വഹിച്ചു. എന്‍.എം. അബ്ദുല്‍ ജലീല്‍, എം.ടി. മനാഫ് മാസ്റ്റര്‍, പ്രൊഫ. കെ.പി. സകരിയ്യ, ഡോ. ജാബിര്‍ അമാനി, മമ്മു കോട്ടക്കല്‍, കെ.എ. സുബൈര്‍, കെ.പി. മുഹമ്മദ് കല്‍പറ്റ, കെ. അബ്ദുസ്സലാം മാസ്റ്റര്‍, കെ.പി. അബ്ദുറഹ്‌മാന്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ.പി. അബ്ദുസ്സലാം, ബി.പി.എ. ഗഫൂര്‍, സൂഹൈല്‍ സാബിര്‍ രണ്ടത്താണി, പി.പി. ഖാലിദ്, പ്രൊഫ. ഷംസുദ്ദീന്‍ പാലക്കോട്, അഡ്വ. പി. മുഹമ്മദ് ഹനീഫ, അലി മദനി മൊറയൂര്‍, എം. അഹ്‌മദ് കുട്ടി മദനി, ഫൈസല്‍ നന്മണ്ട, അബ്ദുസ്സലാം പുത്തൂര്‍, ഡോ. അന്‍വര്‍ സാദത്ത്, വി.സി. മറിയക്കുട്ടി സുല്ലമിയ്യ പ്രസംഗിച്ചു.

Related Articles