Current Date

Search
Close this search box.
Search
Close this search box.

അസമില്‍ തടങ്കല്‍ പാളയത്തിലുള്ളവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഹരജി

ഗുവാഹത്തി: അസമില്‍ വിദേശികളെന്ന് പ്രഖ്യാപിച്ച് തടങ്കല്‍ പാളയത്തില്‍ അടച്ചവരെ കോവിഡ് ഭീതിയെത്തുടര്‍ന്ന് വിട്ടയക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്ക് മുന്‍പാകെയാണ് മനുഷ്യാവകാശ സംഘടനയായ ജസ്റ്റിസ് ആന്റ് ലിബര്‍ട്ടി ഇനീഷ്യേറ്റീവ് ഹരജി നല്‍കിയത്. അസമില്‍ പൗരത്വം തെളിയിക്കാന്‍ കഴിയാത്തവര്‍ക്ക് നിയമസഹായം നല്‍കുന്ന സംഘടനയാണിത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജയിലുകളില്‍ അടച്ച തടവുകാര്‍ക്കും മനുഷ്യാവകാശം വകവെച്ചു നല്‍കണമെന്നും അവര്‍ക്കും ജീവിക്കാനുള്ള പ്രാഥമിക അവകാശമുണ്ടെന്നും ഹരജിയില്‍ സൂചിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ അസമില്‍ തടങ്കല്‍ പാളയത്തിലുള്ളവരെ കോവിഡ് ബാധയുടെ പശ്ചാതലത്തില്‍ വിട്ടയക്കണെന്നും നിന്ദ്യമായ ജീവിത സാഹചര്യമാണ് ജയിലുകളില്‍ ഉള്ളതെന്നും തടവുകാരില്‍ പലരും വൃദ്ധരും രോഗികളുമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles