Current Date

Search
Close this search box.
Search
Close this search box.

മുജാഹിദ് വിഭാഗത്തിന്റെ ബഹിഷ്‌കരണം ഇനിയുണ്ടാവില്ല, നേതൃത്വവുമായി സംസാരിച്ചെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ വിളിക്കുന്ന മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ നിന്നും വിട്ടു നിന്ന കെ.എന്‍.എം ഔദ്യോഗിക വിഭാഗത്തിന്റെ നടപടിയെ തുടര്‍ന്ന് മധ്യസ്ഥ ചര്‍ച്ചയുമായി പി.കെ കുഞ്ഞാലിക്കുട്ടി. കെ.എന്‍.എം നേതൃത്വവുമായി സംസാരിച്ചെന്നും അവരുടെ ഭാഗത്ത് നിന്നും ഇനി ബഹിഷ്‌കരണം ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇനിയുള്ള യോഗങ്ങളില്‍ ബഹിഷ്‌കരണം ഉണ്ടാകില്ലെന്ന് ഉറപ്പുലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച കോഴിക്കോട് സമാപിച്ച മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തില്‍ മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങള്‍മാര്‍ പങ്കെടുക്കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് പിന്നാലെ നടന്ന മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം കെ.എന്‍.എം ബഹിഷ്‌കരിച്ചിരുന്നത്. പാണക്കാട് തങ്ങള്‍മാര്‍ക്കെതിരെയല്ല തങ്ങളുടെ നിലപാടെന്നും തങ്ങള്‍മാരെ ഭീഷണിപ്പെടുത്തി സമ്മേളനത്തില്‍ നിന്നും പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയ സമസ്തയുടെ നടപടിക്കെതിരെയാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്നും പിന്നീട് കെ.എന്‍.എം നേതാക്കള്‍ പറഞ്ഞിരുന്നു.

Related Articles