കഴിഞ്ഞ ആഴ്ചയോടെ മുസ്ലിം ലോകത്ത് ഒരു മാസം നീണ്ടു നില്‍ക്കുന്ന ഇസ്ലാമിലെ പ്രധാന ആരാധനയായ റമദാന്‍ വ്രതാനുഷ്ടാനത്തിന് സമാരംഭം കുറിച്ചിരിക്കുകയാണ്. ഒരു മാസം പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള ഉപവാസത്തിനായി വിശ്വാസികള്‍ തയ്യാറാകുമ്പോള്‍ പട്ടിണിക്കാരന്റെ കഷ്ടപ്പാട് അറിയാനും ദൈവത്തോട് അടുക്കാനുമുള്ള വഴഇ കൂടിയാണ് റമദാന്‍.
രാത്രിയും പകലും പ്രാര്‍ത്ഥനകളില്‍ സജീവമാവുകയും ഖുര്‍ആന്‍ പാരായണത്തിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയും ദാനധര്‍മങ്ങളും സ്വദഖയും നല്‍കികൊണ്ടും റദമാനെ ധന്യമാക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമൂഹ ഇഫ്താര്‍ സദ്യക്കായി ഒരുമിച്ചുകൂടും.
1,400 വര്‍ഷങ്ങള്‍ക്ക് മുമ്പ് റമദാനിലാണ് പ്രവാചകന്‍ മുഹമ്മദ് നബിക്ക് ദൈവം ഖുര്‍ആന്‍ അവതരിപ്പിച്ചത്. ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളില്‍ ഒന്നാണ് നോമ്പ്, എല്ലാ മുസ്ലിംകള്‍ക്കും ഇത് നിര്‍ബന്ധമാണ്. ചെറിയ കുട്ടികള്‍, രോഗികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, ആര്‍ത്തവം ഉള്ള സ്ത്രീകള്‍ എന്നിവര്‍ക്ക് ഇളവുണ്ട്. ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്കും ഇളവുണ്ട്.
ഈദുല്‍ ഫിത്വര്‍ ആഘോഷത്തോടെയാണ് റമദാന് സമാപനമാകുന്നത്. ഈ സമയത്ത് മുസ്ലിംകള്‍ പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. വിശുദ്ധ മാസത്തിലുടനീളം പരദൂഷണം, ഏഷണി, തര്‍ക്കത്തിലേര്‍പ്പെടല്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കാനും ഇസ്ലാം കല്‍പിക്കുന്നുണ്ട്.
അല്‍ജസീറ പുറത്തുവിട്ട ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റമദാന്‍ സ്‌പെഷ്യല്‍ ചിത്രങ്ങള്‍ കാണാം..ചിത്രങ്ങള്‍ പകര്‍ത്തിയത് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികളായ അസോസിയേറ്റഡ് പ്രസ്, റോയിട്ടേഴ്‌സ് എന്നിവയുടെ ഫോട്ടോഗ്രാഫര്‍മാരാണ്.





























