Current Date

Search
Close this search box.
Search
Close this search box.

പോപുലര്‍ ഫ്രണ്ട് നിരോധനം: രാഷ്ട്രീയ സ്വാര്‍ത്ഥതയെന്ന് മായാവതി

ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് ആര്‍.എസ്.എസിനെ പ്രീണിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ സ്വാര്‍ത്ഥതയാണെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി പറഞ്ഞു.

സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങള്‍ തെറ്റാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശ്വസിക്കുന്നതിന്റെ കാരണവും ഈ വിഷയത്തില്‍ അവര്‍ കോപിക്കുകയും വാളെടുക്കുകയും ചെയ്യുന്നതിന്റെ കാരണവും ഇതാണെന്നും വെള്ളിയാഴ്ച അവര്‍ ട്വീറ്റ് ചെയ്തു.

രാഷ്ട്രീയ സ്വയംസേവക സംഘത്തെ നിരോധിക്കണമെന്ന ആവശ്യവും പരസ്യമായി ഉന്നയിക്കപ്പെടുന്നു… പോപുലര്‍ ഫ്രണ്ട് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് അപകടമാണെങ്കില്‍, അതിന് സമാനമായ മറ്റ് സംഘടനകളെ എന്തുകൊണ്ട് നിരോധിക്കുന്നില്ല ? അവര്‍ ട്വീറ്റ് ചെയ്തു.

ബുധനാഴ്ചയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ സഹ സംഘടനകളെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്.

പി.എഫ്.ഐയും സംഘടനയും അതിന്റെ എട്ട് അനുബന്ധ സംഘടനകളും ‘അക്രമ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍’ ഏര്‍പ്പെട്ടിരിക്കുകയാണെന്നും സുരക്ഷയും പൊതു ക്രമസമാധാനവും അപകടത്തിലാക്കുന്ന തരത്തില്‍ രാജ്യത്ത് ഭീകരവാഴ്ച സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നുമാമ് സര്‍ക്കാര്‍ ആരോപണം.

 

 

Related Articles