Current Date

Search
Close this search box.
Search
Close this search box.

ശഹീന്‍ ബാഗിലേക്ക് പെട്രോള്‍ ബോംബേറ്: ജാമിഅ മില്ലിയ്യയില്‍ വെടിവെപ്പ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച ശഹീന്‍ ബാഗിലെ സ്ത്രീകള്‍ നടത്തുന്ന സമരപ്പന്തലിലേക്ക് ബോംബേറ്. ജനത കര്‍ഫ്യൂവിനിടെ ഞായറാഴ്ച രാവിലെയാണ് ആക്രമികള്‍ ബോംബെറിഞ്ഞത്. സമരപ്പന്തലില്‍ ആളുകള്‍ കുറവായതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല. ഇത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്.

അതേസമയം, ജാമിഅ മില്ലിയ സര്‍വകലാശാല ക്യാംപസിനു മുന്നിലും ഇന്ന് രാവിലെ അജ്ഞാതര്‍ വെടിയുതിര്‍ത്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ‘ജാമിഅ മില്ലിയ്യയിലെ ആറാം നമ്പര്‍ ഗേറ്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത’. ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്നും ആരാണ് ഇതിന് പിന്നിലെന്നും വ്യക്തമല്ലെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.

Related Articles