Current Date

Search
Close this search box.
Search
Close this search box.

ഐ.എസ്.ഐ.എസിനെ പരാജയപ്പെടുത്തും -പെഷ്മര്‍ഗ മന്ത്രാലയം

ബഗ്ദാദ്: വടക്കന്‍ ഇറാഖില്‍ ഐ.എസ്.ഐ.എസ് സായുധ സംഘം നടത്തിയ ആക്രമണത്തില്‍ അഞ്ച് പെഷ്മര്‍ഗ പോരാളികള്‍ കൊല്ലപ്പെട്ടതായി കെ.ആര്‍.ജി (Kurdistan Regional Government) ഞായറാഴ്ച പറഞ്ഞു. ദിയാല പ്രവിശ്യയില്‍ ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പെഷ്മര്‍ഗ ശക്തമായി പ്രതികരിച്ചതായും, എല്ലാം നിയന്ത്രണ വിധേയമാണെന്നും പെഷ്‌മെര്‍ഗ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ആക്രമണ ശേഷം, കെ.ആര്‍.ജി പ്രസിഡന്റ് നെച്ചിര്‍വാന്‍ ബര്‍സാനി അനുശോചനം അറിയിക്കുകയും, ശേഷിക്കുന്ന സായുധ സംഘത്തെ പരാജയപ്പെടുത്തുന്നതിന് കൂടുതല്‍ പ്രാദേശിക സഹകരണം ആവശ്യപ്പെടുകയും ചെയ്തു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles