Current Date

Search
Close this search box.
Search
Close this search box.

18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം: സുപ്രീം കോടതി

ന്യൂഡല്‍ഹി: 18 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി. ഭരണഘടന പൗരന്മാര്‍ക്ക് അതിന് അവകാശം നല്‍കുന്നുണ്ടെന്നും കോടതി പ്രസ്താവിച്ചു.

രാജ്യത്തൊട്ടാകെ മതപരിവര്‍ത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവായ അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ സുപ്രിം കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. ഹരജി തള്ളിയ കോടതി ഹരജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ചു. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

സമ്മാനം, ഭീഷണി എന്നിവ മുഖേന നിരവധി മതപരിവര്‍ത്തനം രാജ്യത്ത് നടക്കുന്നുണ്ടെന്നും ഇത് തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. മന്ത്രവാദം, കണ്‍കെട്ട് വിദ്യ എന്നിവ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും അത് നിരോധിക്കണമെന്നും ഹരജിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നാണ് കോടതി പറഞ്ഞത്.

Related Articles