Current Date

Search
Close this search box.
Search
Close this search box.

പേരാമ്പ്ര ഹലാല്‍ ബീഫിന്റെ പേരിലെ ആക്രമണം: പ്രതിഷേധം ശക്തം

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ഹലാല്‍ ബീഫ് വിറ്റതിന്റെ പേരില്‍ വ്യാപാര സ്ഥാപനത്തിനു നേരെ സംഘ്പരിവാര്‍ അഴിച്ചുവിട്ട ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ഹലാല്‍ സിറ്റക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ടാണ് ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പേരാമ്പ്ര ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആക്രമണമുണ്ടായത്.

സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി സംഘടനകളും ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, സോളിഡാരിറ്റി, ഐ.എസ്.എം തുടങ്ങിയ സംഘടനകള്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി.

ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയ നാലംഗ സംഘം ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെടുകയും അതില്ലാത്തതിനാല്‍ മടങ്ങിപ്പോയി വൈകീട്ട് ആറ് മണിയോടെ വീണ്ടുമെത്തി ആക്രമണമഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിന് കേടുപാടുകള്‍ സംഭവിക്കുകയും മൂന്ന് ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.

Related Articles