Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് വില്ലേജ്: ഒന്നാംഘട്ട സമര്‍പ്പണവും രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനവും

വണ്ടൂര്‍: പീപ്പിള്‍സ് ഫൗണ്ടേഷന്‍ തിരുവാലി പഞ്ചായത്തില്‍ നടപ്പാക്കുന്ന പീപ്പിള്‍സ് വില്ലേജ് ഒന്നാംഘട്ട സമര്‍പ്പണവും രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനവും നടന്നു. ഒന്നാം ഘട്ടത്തില്‍ പണി പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് നിര്‍വ്വഹിച്ചു. രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനം എ.പി അനില്‍ കുമാര്‍ എം.എല്‍.എ യും നിര്‍വ്വഹിച്ചു.

ജമാഅത്തെ ഇസ്ലാമി വണ്ടൂര്‍ ഏരിയ പ്രസിഡന്റ് അക്ബര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 11 കുടുംബങ്ങള്‍ക്കാണ് പീപ്പിള്‍സ് വില്ലേജില്‍ വീടുകള്‍ ഒരുങ്ങുന്നത്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ശശികുമാര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം.അബ്ദുല്‍ മജീദ്, വാര്‍ഡ് മെമ്പര്‍ എം രാജഗോപാലന്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.സുരേഷ്, മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് സൈതലവി, സി.പി.എം പുന്നപ്പാല എല്‍.സി സെക്രട്ടറി കെ.പി രവീന്ദ്രന്‍, സി.കെ ജയദേവന്‍, കെ മയമി ഹാജി, പ്രൊഫ.കെ കുഞ്ഞു മുഹമ്മദ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Related Articles