Current Date

Search
Close this search box.
Search
Close this search box.

പ്രളയ പുനരധിവാസം: പീപ്പിള്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചു

മാനന്തവാടി: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്റെ ഭവനപദ്ധതിയായ പീപ്പിള്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചു. മാനന്തവാടി മൂളിത്തോട് പ്രദേശത്ത് നിര്‍മ്മിച്ച 13 വീടുകള്‍ ഉള്‍ക്കൊള്ളുന്ന പീപ്പിള്‍സ് വില്ലേജിന്റ ഉദ്ഘാടനം തിങ്ങിനിറഞ്ഞ സദസ്യനെ സാക്ഷിയാക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു.കഴിഞ്ഞ രണ്ട് ജില്ലയില്‍ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ഉണ്ടാവരുണ്ട് വീടു നഷ്ടപെട്ടവരും സ്ഥലവും വീടും ഒലിച്ചുപോയവരുണ്ട് തൊഴില്‍ നഷ്ടപെട്ട്‌പോയവരുണ്ട് ബന്ധുക്കള്‍ നഷ്ടപെട്ടവരുംഉണ്ട് ഇങ്ങനെയൊക്കെ മനസ്സ് മരവിച്ച്‌പോയവരുമുണ്ട് ഇത്തരം യാളുകള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയ്തു കൊടുക്കുന്ന സേവനങ്ങള്‍ മഹത്തരമാണന്നു കെ ബി നസീമ പറത്തു .

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം കെ മുഹമ്മദലി അദ്ധ്യക്ഷതവഹിച്.പീപ്പിള്‍സ് വില്ലേജ് പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി അസി: അമീര്‍ പി മുജീബ്‌റഹ്മാന്‍ നിര്‍വ്വഹിച്ചു. ആളുകള്‍ക്ക് ഭൂമിയോടും സമ്പത്തിനോടും താല്‍പര്യം കൂടിവരുന്ന സമൂഹത്തില്‍ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവര്‍ക്ക് ഇതെല്ലാം വിട്ട് കൊടുത്ത് കൊണ്ടാണു ഇതൊക്കെ ചെയ്യാന്‍ കഴിയുന്നതെന്നു അദ്ദേഹം പറഞ് ഇത്തരം യാളുകളെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണന്നും മുജീബ് സാഹിബ് കൂട്ടി ചേര്‍ത്തു.

പ്രോജക്ട് വിശദീകരണം പിപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് നിര്‍വ്വഹിച്ചു. ബ്ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതബാബു, എടവകപഞ്ചായത്ത് പ്രസിഡണ്ട് ഉഷവിജയന്‍,വൈസ് പ്രസിഡണ്ട് നജ്മുദ്ദീന്‍,മിനാര്‍ ട്രഷട് ചെയര്‍മാന്‍ പി കെ മുഹമ്മദ്‌സാജിദ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ജാബിര്‍ കാട്ടിക്കുളം, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സമിതിയംഗം ടി ഖാലിദ്,ജമാഅത്തെ ഇസ്ലാമി വനിതാ ജില്ലാസമിതിയംഗം ഹൈറുന്നിസ ടീച്ചര്‍ സംസാരിച്ച് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ടി പി യൂനുസ് സ്വാഗതവും പുനരിധിവാസ സമിതി ജില്ലാ കണ്‍വീനര്‍ നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു. അഞ്ചാം പിടികയിലെ പൗര പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ വി.മമ്മൂട്ടി സംഭാവന ചെയ്ത 70 സെന്റ് സ്ഥലത്താണ് പിപ്പിള്‍സ് വില്ലേജ് ഉയര്‍ന്നു വന്നത്.

Related Articles