Current Date

Search
Close this search box.
Search
Close this search box.

‘പീപ്പിള്‍സ് സമ്മിറ്റ്’ ഇന്ന്; ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കും

കോഴിക്കോട്: ജനാധിപത്യ സാഹോദര്യ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘പീപ്പിള്‍സ് സമ്മിറ്റ്’ ഇന്ന് വൈകീട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. ഭീം ആര്‍മി നേതാവും പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയും യൂത്ത് ഐക്കണുമായ ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തു. ഡോ. പി.എ ഫസല്‍ ഗഫൂര്‍ അധ്യക്ഷം വഹിക്കുന്ന സമ്മിറ്റ് എം.പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും.

സണ്ണി എം കപിക്കാട്, സ്വാമി വര്‍ക്കല രാജ്, ഉമര്‍ ഫൈസി മുക്കം, സി,പി ഉമര്‍ സുല്ലമി,ഡോ. അബ്ദുല്‍ ഹകീം അസ്ഹരി,കെ അംബുജാക്ഷന്‍,ശൈഖ് മുഹമ്മദ് കാരക്കുന്ന്,ടി.കെ അഷ്‌റഫ്, ഡോ:എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി,സി.പി കുഞ്ഞുമുഹമ്മദ് തുടങ്ങിയ പ്രമുഖര്‍ക്ക് പുറമെ ദലിത്-പിന്നാക്ക നേതാക്കളും സംസാരിക്കും.

Related Articles