Current Date

Search
Close this search box.
Search
Close this search box.

കാര്‍ഷിക ശില്‍പ്പശാല സംഘടിപ്പിച്ചു

കോഴിക്കോട്: കാര്‍ഷിക മേഖലയിലെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുക എന്ന ഉദ്യേശാര്‍ത്ഥം പീപ്പിള്‍സ് ഫൗണ്ടേഷനും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും സംയുക്തമായി കാര്‍ഷിക ശില്‍പ്പശാല സംഘടിപ്പിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം കെ മുഹമ്മദലി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത യുവ കര്‍ഷകരാണ് ഓണ്‌ലൈന്‍ ശില്‍പ്പശാലയില്‍ പ്രതിനിധികളായി പങ്കെടുത്തത്. കാര്‍ഷിക പദ്ധതികളെ കുറിച്ച അവതരണം പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ.നിഷാദ് വി എം നിര്‍വഹിച്ചു.

കാര്‍ഷിക അഭിവൃദ്ധി ലക്ഷ്യമാക്കി കര്‍ഷക കൂട്ടായ്മകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഫാര്‍മേഴ്സ് പ്രൊഡ്യൂസേര്‍സ് കമ്പനി (എഫ്.പി.ഒ) യെക്കുറിചും, സാധ്യതകളെ കുറിച്ചും നബാര്‍ഡ് റീജിയണല്‍ ഓഫീസര്‍ മുഹമ്മദ് റിയാസ് പരിചയപ്പെടുത്തി. മലപ്പുറം ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ജമാലുദ്ധീന്‍, സീനിയര്‍ ഡയറി ഡെവലപ്പ്മെന്റ് ഓഫീസര്‍ സിനാജുദ്ധീന്‍, വിദഗ്ദ്ധ കര്‍ഷക വാണി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ മുസ്ഫിറ, ടാക്‌സോണമിസ്റ്റും മെഡിസിനല്‍ പ്ലാന്റ് എക്‌സ്പര്‍ട്ടുമായ മുഹമ്മദ് ഷിജാദ്, എഗ്ഗ് ഫാര്‍മിങ് എക്‌സ്പര്‍ട്ടും എവറസ്റ്റ് എന്റര്‍പ്രൈസസ് എം.ഡി യുമായ ഷിബി, അഹദ്സ് അഗ്രിഫയ് എം.ഡി അഹദ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൊയ്നുദ്ധീന്‍ അഫ്സല്‍ വിഷയാവതരണം നടത്തി. പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രൊജക്ട് കോഡിനേറ്റര്‍ അബ്ദുല്‍ റഹീം സ്വാഗതം പറഞ്ഞു.

Related Articles