Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ റമദാന്‍ കിറ്റുകള്‍ നല്‍കി

കോഴിക്കോട്: പീപ്പിള്‍സ് ഫൗണ്ടേഷന്‍ എല്ലാ വര്‍ഷവും നല്‍കി വരുന്ന റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. സംസ്ഥാനത്തൊട്ടാകെ 15000 ത്തില്‍ പരം കിറ്റുകളാണ് ഈ വര്‍ഷം വിതരണം ചെയ്തത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന തീരദേശ-മലയോര-ചേരി-കോളനി പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ഓരോ വര്‍ഷവും റമദാന്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്ത് വരുന്നത്.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ മുഖേന ഏരിയ – പ്രാദേശിക പ്രതിനിധികള്‍ കിറ്റുകള്‍ ഏറ്റുവാങ്ങി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. പദ്ധതിക്ക് വലിയ തോതിലുള്ള പിന്തുണയും സഹകരണവുമാണ് പൊതു ജനങ്ങളില്‍ നിന്ന് ഓരോ വര്‍ഷം ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles