Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രളയ പുനരധിവാസ പദ്ധതി ഫണ്ട് കൈമാറി

പാലക്കാട്: ജെയിനിമേട് കാസിം കോളനി പ്രദേശത്തെ ദുരിതബാധിതര്‍ക്കുള്ള പീപ്പിള്‍സ് ഫൗണ്ടേഷന്റെ ഭവന നിര്‍മ്മാണ ഫണ്ട് വിതരണം ചെയ്തു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ രക്ഷാധികാരി നൗഷാദ് മുഹ്യുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അശരണര്‍ക്ക് അഭയമേകലാണ് ഏറ്റവും വലിയ സേവനമെന്നും പ്രളയകാലത്ത് കേരളം കാണിച്ച ഉദാരതയും ഐക്യവും നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ കോഡിനേറ്റര്‍ അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ഫ്‌ളഡ് റിലീഫ് കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം. സുലൈമാന്‍, പാലക്കാട് റിലീഫ് ഫോറം സെക്രട്ടറി ജിസ ജോമോന്‍, സൗഹൃദവേദി സെക്രട്ടറി എഞ്ചി. ഫാറൂഖ്, അഡ്വ.ഗിരീഷ് നൊച്ചുള്ളി, എം.അബ്ദുല്‍ മജീദ്, പി.വി വിജയരാഘവന്‍, കെ.എ സലാം, എം ദില്‍ഷദലി, ആര്‍ മണികണ്ടന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ പി. ലുഖ്മാന്‍ സ്വാഗതവും അസി. കണ്‍വീനര്‍ ശിഹാബ് ജെയിനിമേട് നന്ദിയും പറഞ്ഞു.

ജെയിനിമേട് കാസിം കോളനി പ്രദേശത്തെ ദുരിതബാധിതര്‍ക്കുള്ള ഭവന നിര്‍മ്മാണ ഫണ്ട് വിതരണ പരിപാടി ജില്ലാ രക്ഷാധികാരി നൗഷാദ് മുഹ്‌യുദ്ദീന്‍ ഉദ്ഘാടനം ചെയ്യുന്നു.

Related Articles