Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏകദിന എന്‍.ജി.ഒ ശില്‍പശാല

എറണാകുളം: പീപ്പിള്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എന്‍.ജി.ഒകള്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. എറണാകുളം ഗ്രാന്റ് സ്‌ക്വയര്‍ കോംപ്ലെക്‌സില്‍ സംഘടിപ്പിച്ച പ്രോഗ്രാം പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രൊജക്റ്റ് ഡയറക്ടര്‍ അബ്ദുല്‍ റഹീം കെ അധ്യക്ഷത വഹിച്ചു.

കമ്മ്യുണിറ്റി ഡെവലപ്‌മെന്റ് മേഖലയിലും മറ്റു സാമൂഹ്യ സേവന രംഗത്തും പ്രവര്‍ത്തിക്കുന്ന സൊസൈറ്റികള്‍, ട്രസ്റ്റുകള്‍, സെക്ഷന്‍ എട്ട് കമ്പനി സ്ഥാപനങ്ങളിലെ 60 ഓളം പ്രതിനിധികള്‍ പ്രോഗ്രാമില്‍ പങ്കെടുത്തു. നിയമങ്ങളും പ്രമാണീകരവും, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/ പ്രൈവറ്റ് മേഖലകളിലെ വിവിധ പദ്ധതികള്‍ – ഫണ്ട് സോഴ്‌സുകള്‍, എന്‍.ജി.ഒ കളുടെ സാധ്യതകളും ഭാവിയും, പ്രാദേശിക വികസനത്തില്‍ എന്‍.ജി.ഒ കള്‍ക്കുള്ള പങ്ക്, സ്‌കില്‍ ഡെവലപ്പ്‌മെന്റ്, മെന്റല്‍ ഹെല്‍ത്ത് തുടങ്ങി മേഖലകളിലായി അവതരണങ്ങളും, പാനല്‍ ഡിസ്‌ക്കഷനും, ചര്‍ച്ചയും നടന്നു.

അജീഷ് ബാലു (ജില്ലാ വികസന മാനേജര്‍, നബാര്‍ഡ് എറണാകുളം – ഇടുക്കി), ഡോ. നസീര്‍ പി (മുന്‍ ഡയറക്ടര്‍, മൈനോരിറ്റി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്), സി.ജി മേരി (ജെ.എസ്.എസ്,എറണാകുളം), നാസറുദ്ധീന്‍ ആലുങ്ങല്‍ (ഡയറക്ടര്‍, ആശ്വാസ് കൗണ്‍സിലിംഗ്), ഗാലിബ് മൊയ്ദീന്‍ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, എം.എ മൊയ്ദീന്‍ അസോസിയേറ്റ്‌സ്), മാത്യുസ് കെ.ഒ (പ്രോഗ്രാം ഓഫീസര്‍, വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളം), നഈം ഇഖ്ബാല്‍ (സി.എസ് & ഡയറക്ടര്‍ ഇജഅട), ഹമീദ് സാലിം (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍), ഡോ. നിഷാദ് വി.എം (പ്രോജെക്ട് ഡയറക്ടര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍) എന്നിവര്‍ വിവിധ സെഷനുകളിലായി പ്രതിനിധികളുമായി സംവദിച്ചു.

എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ എന്‍.ജി.ഒ ഭാരവാഹികളാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രൊജക്റ്റ് കോഡിനേറ്റര്‍ അസദുള്ള അയ്യൂബി സ്വാഗതവും, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമീദ് സാലിം നന്ദിയും പറഞ്ഞു. പി.ആര്‍ സെക്രട്ടറി നാസിമുദ്ധീന്‍, പ്രൊജക്റ്റ് കോഡിനേറ്റര്‍മാരായ റഹീം കെ, അസദുള്ള അയ്യൂബി, ആഷിഖ്, തൗഫീഖ്, അലി, റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles