Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പീപ്പിള്‍സ് ഫൗണ്ടേഷന്റെ പുതിയ ഓഫിസ് കോഴിക്കോട് അരയിടത്തുപാലത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഓഫിസ് ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു. ചടങ്ങില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദ് അലി, സെക്രട്ടറി എം.അബ്ദുല്‍ മജീദ്, ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവര്‍ സന്നിഹിതരായിരുന്നു.

അരയിടത്തുപാലം ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ നഴ്‌സിങ് അക്കാദമിക്ക് സമീപം പൊന്‍മുളിപറമ്പിലാണ് പുതിയ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. പുതിയ അഡ്രസ്സ്: 29/1168 A, പൊന്‍മുളിപറമ്പ്, കോട്ടൂളി പോസ്റ്റ്, അരയിടത്തുപാലം, മാവൂര്‍ റോഡ്, കോഴിക്കോട് 673016. ഫോണ്‍ : 9846888700, website: www.peoplesfoundation.org , email: [email protected].

Related Articles