Current Date

Search
Close this search box.
Search
Close this search box.

പ്രളയം: ഒരേക്കര്‍ ഭൂമി കൈമാറി അബ്ദുല്‍ വാഹിദ് മൗലവി മാതൃകയായി

തൊടുപുഴ: കേരളത്തിലെ പ്രളയ ബാധിതര്‍ക്കായുള്ള പുനരധിവാസത്തിനായി ഒരേക്കര്‍ ഭൂമി സൗജന്യമായി നല്‍കി തിരുവനന്തപുരം സ്വദേശി അബ്ദുല്‍ വാഹിദ് മൗലവി മാതൃകയായി. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിലെ തന്റെ സ്വത്താണ് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാനായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒക്ക് കൈമാറിയത്.

പ്രളയ ബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാനത്തുടനീളം 500 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി മുജീബ്‌റഹ്മാന്‍ പറഞ്ഞു. കഞ്ഞിക്കുഴിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഭൂമിയുടെ രേഖ അബ്ദുല്‍ വാഹിദ് മൗലവി പി മുജീബ് റഹ്മാന് കൈമാറി.

ജമാഅത്തെ ഇസ്ലാമി ഇടുക്കി ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ നദ്‌വി സംസ്ഥാന സെക്രട്ടറി ടി ശാക്കിര്‍, മേഖല പി.ആര്‍ സെക്രട്ടറി ഷക്കീല്‍ മുഹമ്മദ്, സെക്രട്ടറി അബ്ദുല്‍ ഹലീം സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം,പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. ഹസ്സന്‍, ജില്ലാ പി ആര്‍ സെക്രട്ടറി കാസിം മൗലവി, റിഹാബിലിറ്റേഷന്‍ പ്രോജക്ട് കണ്‍വീനര്‍ അയ്യൂബ് തിരൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles