Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്റെ കൈത്താങ്ങ്

പാലക്കാട്: കോവിഡ് ബാധിച്ച മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്കുള്ള പീപ്പിള്‍സ് ഫൗണ്ടേഷന്റെ പുനരധിവാസ പദ്ധതിയുടെ വിഭവ സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പ്രമുഖ വ്യാപാരി എസ്.കെ നൂറുദ്ദീനില്‍ നിന്നും വീട് നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ ആധാരം ഏറ്റുവാങ്ങിക്കൊണ്ട് ജില്ലാ രക്ഷാധികാരി ബഷീര്‍ ഹസന്‍ നദ്‌വി നിര്‍വ്വഹിച്ചു.

ദുരിതകാലങ്ങളെ കേരളീയ സമൂഹം മറികടന്നത് കൂട്ടായ പരിശ്രമത്തിലൂടെയാണെന്നും നാടിന്റെ നട്ടെല്ലായ പ്രവാസി സമൂഹത്തെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനുള്ള ഉദ്യമത്തില്‍ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫൗണ്ടേഷന്‍ ജില്ലാകോഡിനേറ്റര്‍ പി.എം.ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷെഫീഖ്, കെ.പി.ഖാലിദ്, ഷാജഹാന്‍ മുണ്ടൂര്‍ തുടങ്ങി വ്യാപാര, വ്യവസായ മേഖലകളിലെ പ്രമുഖര്‍ നല്‍കിയ ഫണ്ട് നേതാക്കള്‍ ഏറ്റുവാങ്ങി. ഫൗണ്ടേഷന്‍ സംസ്ഥാന പ്രതിനിധി പി.എസ് അബുഫൈസല്‍, കെ.എ.സലാം, ഹസനാര്‍ കുട്ടി ആലത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles