Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ഫെലോഷിപ്: ടാലന്റ് എക്സാമിന് അപേക്ഷ ക്ഷണിക്കുന്നു

പീപ്പിള്‍സ് ഫൗണ്ടേഷന്‍ നല്‍കുന്ന പീപ്പിള്‍സ് ഫെലോഷിപ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ടാലന്റ് എക്സാമിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും, പൂര്‍ത്തിയാക്കിയവര്‍ക്കും, ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. https://peoplesfoundation.org/fellowship-programme.php എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ടാലെന്റ്് എക്സാം, ഓറിയന്റേഷന്‍ ക്യാമ്പ്, പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഫെലോഷിപ് പ്രോഗ്രാമിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഉന്നത പഠനത്തിന് ആവശ്യമായ ഗൈഡന്‍സും, സ്‌കോളര്‍ഷിപ്പും, മെന്ററിങ്ങും ഉള്‍പ്പെടെ നല്‍കും. പ്രൈവറ്റ്-വിദൂര വിദ്യാഭ്യാസം നടത്തുന്നവര്‍ക്കും അപേക്ഷ നല്‍കാം. നവംബര്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.

മാനദണ്ഡങ്ങള്‍:
1. അപേക്ഷകര്‍ എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗത്തിലുള്ളവരായിരിക്കണം.
2. യോഗ്യതാ പരീക്ഷയില്‍ (എസ്.എസ്.എല്‍.സി/പ്ലസ്ടു) 50% മാര്‍ക്ക് നേടിയിരിക്കണം.
3. കുടുംബ വാര്‍ഷിക വരുമാനം നാല് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
(തീരദേശ-മലയോര-ചേരി-ലക്ഷം വീട് കോളനി പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കും)

Related Articles