Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ഫൗണ്ടേഷന്‍: ദുരിതബാധിതര്‍ക്കുള്ള ഭവനനിര്‍മാണാനുമതിയായി

എടക്കര: സാമൂഹിക സന്നദ്ധ സംഘടനയായ പീപ്പിള്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ മേഖലയിലെ ദുരിത ബാധിതര്‍ക്കുള്ള ഭവന നിര്‍മാണാനുമതി പത്ര സമര്‍പ്പണം പോത്തുകല്ലില്‍ നടന്നു. പോത്തുകല്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പ്രളയത്തില്‍ പോത്തുകല്‍ പ്രദേശത്ത് വീടുകള്‍ പൂര്‍ണമായും നശിച്ചവര്‍ക്കും സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് വീട് പുനനിര്‍മിക്കാനുള്ള സഹായവും ചടങ്ങില്‍ വിതരണം ചെയ്തു. വീട് നിര്‍മാണ സഹായാനുമതി പത്ര കൈമാറ്റം ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്മാന്‍ നിര്‍വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏരിയ കോഓര്‍ഡിനേറ്റര്‍ എ.പി. മുഹമ്മദലി ഏറ്റുവാങ്ങി.

ആഢ്യന്‍പാറ-മുട്ടിയേല്‍ കുടിവെള്ള പദ്ധതി പുനരുദ്ധാരണ സഹായാനുമതി പത്രം ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് സലീം മമ്പാട് കൈമാറി. കുടിവെള്ള പദ്ധതി കണ്‍വീനര്‍ അബ്ദുല്‍ അസീസ് ഏറ്റുവാങ്ങി. നിലമ്പൂരില്‍ അറുപതും മറ്റു പ്രദേശങ്ങളില്‍ 57ഉം വീടുകള്‍ നിര്‍മിക്കാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഭൂമി ലഭ്യമാകുന്നതിനനുസരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നിലമ്പൂരിലും പോത്തുകല്ലിലും പ്രളയത്തില്‍ നാശം നേരിട്ട കച്ചവട സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കും. ഇതിനകം 260 കച്ചവടക്കാര്‍ക്കായി 92 ലക്ഷം രൂപയുടെ സഹായവും ഫൗണ്ടേഷന്‍ നല്‍കിയതായി ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തിയ ഫൗണ്ടേഷന്‍ സംസ്ഥാന സെക്രട്ടറി എം. അബ്ദുല്‍ മജീദ് പറഞ്ഞു. ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന സക്കറിയ, ഗ്രാമപഞ്ചായത്തംഗങ്ങളായ റുബീന കിണറ്റിങ്ങല്‍, സി.എച്ച്. സുലൈമാന്‍ ഹാജി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് നാസര്‍ കീഴുപറമ്പ്, ഫാ. യോഹന്നാന്‍ തോമസ്, ജലീല്‍ മാമാങ്കര, ഷബീര്‍ വഹബി, പി. അബ്ദുല്‍ ഹമീദ്, അബൂബക്കര്‍ മാഞ്ചേരി, സി. അബൂബക്കര്‍, സി. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles