Current Date

Search
Close this search box.
Search
Close this search box.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പീപ്പിള്‍സ് ഫൗണ്ടേഷനും

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പീപ്പിള്‍സ് ഫൗണ്ടേഷനും. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുമായി സഹകരിച്ചും രോഗികള്‍ക്ക് സൗജന്യ വാഹനസൗകര്യം ഏര്‍പ്പെടുത്തിയും മാസ്‌കുകളും ഹാന്റ് സാനിറ്റൈസറുകളും വിതരണം ചെയ്തുമാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുള്ളത്.

സൗജന്യ മാസ്‌ക് വിതരണം

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് സൗജന്യ മാസ്‌കുമായി പീപ്പിള്‍സ് ഫൗണ്ടേഷനും പ്രവാസി വെല്‍ഫെയര്‍ ഫോറവും. ഒരേസമയം അഞ്ചുപേര്‍ നിശ്ചിത അകലത്തില്‍ ഇരുന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാസ്‌ക്ക് നിര്‍മ്മിക്കുന്നത്. കൊല്ലം ഇസ്ലാമിക് സെന്ററിലാണ് നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. 25000 ത്തില്‍ പരം മാസ്‌ക്കുകള്‍ നിര്‍മ്മിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ആശുപത്രികള്‍, പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് മാസ്‌ക്കുകള്‍ സൗജന്യമായി നല്‍കും.

രോഗികള്‍ക്ക് സൗജന്യ വാഹനസൗകര്യം

ഇരിങ്ങാലക്കുട: രോഗികള്‍ക്ക് സൗജന്യ വാഹന സൗകര്യവും, വളണ്ടിയര്‍ സേവനവും ഒരുക്കി പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഏരിയ. കൊടുങ്ങല്ലൂര്‍ MLA അഡ്വ: വി ആര്‍ സുനില്‍ കുമാര്‍ ജമാഅത്തെ ഇസ്ലാമി ഇരിങ്ങാലക്കുട ഏരിയാ പ്രസിഡന്റ് മുഹമ്മദ് ത്വല്‍ഹത്തിന് താക്കോല്‍ കൈമറി ഉദ്ഘാടനം ചെയ്തു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ സദറുദ്ദീന്‍ ഷഫീര്‍ കാരുമാത്ര സമീപം. സേവനങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍ 9745767189 , 9446232958.

ഭക്ഷണ വിതരണം

ആലുവ: എറണാകുളം ആലുവ മുന്‍സിപ്പാറ്റി ടൗണ്‍ഹാളിലും, ഗവ. ഗേള്‍സ് ഹൈസ്‌കൂളിലുമായി നടക്കുന്ന ഭവന രഹിതരുടെ ക്യാമ്പിലേക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആലുവ ഏരിയയുടെ ആഭിമുഖ്യത്തില്‍ നാല് ദിവസത്തെ ഉച്ച ഭക്ഷണം വിതരണം ചെയ്തു. ഓരോ ദിവസവും 200 ഭക്ഷണ പൊതികളാണ് നല്‍കിയത്.

ഭക്ഷണ കിറ്റ് നല്‍കി

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും, തണല്‍ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കും എറണാകുളം കരിങ്ങാംതുരുത്ത്, മുടിക്കല്‍, മാഞ്ഞാലി പ്രദേശങ്ങളിലായി നൂറില്‍ പരം കുടുംബങ്ങള്‍ക്ക് പീപ്പിള്‍ ഫൗണ്ടേഷന്‍ ഒരു മാസത്തെ ഭക്ഷണ കിറ്റ് നല്‍കി. പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ആവശ്യമായ ചികിത്സാ സഹായവും നല്‍കി വരുന്നു. ഏരിയ പ്രസിഡന്റ് അബ്ദുല്‍ അസീസ്, സിറാജുദീന്‍, പി.ജെ അമീര്‍, പി.വി ഇക്ബാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കി

കൂട്ടിലങ്ങാടി: മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്ത് നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികളും നല്‍കി. പീപ്പിള്‍ ഫൗണ്ടേഷന്‍ ഏരിയാ കോ ഓര്‍ഡിനേറ്റര്‍ എന്‍.കെ ശബീറില്‍ നിന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എച് സലീം, സാമൂഹ്യക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീര്‍ കടുങ്ങൂത്ത് എന്നിവര്‍ ഏറ്റ് വാങ്ങി. വി.കെ ജലാല്‍, സി.എച് സലാം, ഹമീദ് സി.ടി, ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീര്‍ എന്‍.കെ അസീസ് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles