Current Date

Search
Close this search box.
Search
Close this search box.

ഉര്‍ദുഗാന്റെ വിജയം; തുര്‍ക്കിയിലെങ്ങും ആഘോഷം- വീഡിയോ

അങ്കാറ: തുടര്‍ച്ചയായ ഏഴാം തവണയും തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാനും എ.കെ പാര്‍ട്ടിയും വിജയക്കൊടി പാറിച്ചതിനു പിന്നാലെ തുര്‍ക്കിയിലെങ്ങും ആഘോഷം. ഞായറാഴ്ച വൈകീട്ടോടെ അന്തിമ ഫലം പുറത്തുവന്നതോടെ എ.കെ പാര്‍ട്ടി പ്രവര്‍ത്തകരും ഉര്‍ദുഗാന്‍ അനുയായികളും കൊടികളും വാദ്യമേളവുമായി തെരുവിലിറങ്ങി. മധുരം വിതരണം ചെയ്തും കരിമരുന്ന് പ്രയോഗവും ബാന്റ് മേളവും വാഹന റാലിയുമായിട്ടാണ് ജനങ്ങള്‍ വിജയം ആഘോഷിച്ചത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത ഏജന്‍സികളും പുറത്തുവിട്ടിട്ടുണ്ട്. ബൈ, ബൈ, ബൈ കെമാല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു റാലി. തുര്‍ക്കി നഗരങ്ങളായ, ഇസ്താംബൂള്‍, അങ്കാറ, സിവസിലെ റിപ്പബ്ലിക് സ്‌ക്വയര്‍, ഡെമോക്രസി സ്‌ക്വയര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും വിജയാഘോഷം നടത്തുകയും ചെയ്തു. തുര്‍ക്കിക്ക് പുറമെ സിറിയ, ലെബനാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും വിജയാഘോഷമുണ്ടായിരുന്നു.

രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ ഭരണത്തിലെ ഏറ്റവും കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ചരിത്രപരമായ തെരഞ്ഞെടുപ്പിനെയാണ് ഇത്തവണ ഉര്‍ദുഗാന്‍ നേരിട്ടത്. വിവിധ ശക്തികള്‍ ഒന്നിച്ചു നിന്ന് ഉര്‍ദുഗാനെ പരാജയപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ടുകള്‍ ആര്‍ക്കും നേടാനാവത്തതിനാല്‍ രണ്ടാഘട്ടം തെരഞ്ഞെടുപ്പലേക്ക് കടക്കുകയായിരുന്നു.
തുടര്‍ന്ന് മെയ് 28നായിരുന്നു രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.

‘വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തേക്ക് ഒരിക്കല്‍ കൂടി ഈ രാജ്യം ഭരിക്കാനുള്ള ഉത്തരവാദിത്തം എന്നെ ഏല്‍പ്പിച്ചതിന് നമ്മുടെ രാജ്യത്തെ ഓരോ അംഗത്തിനോടും ഞാന്‍ നന്ദി പറയുന്നു. ഇന്നത്തെ ഏക വിജയി തുര്‍ക്കിയാണ്’- ഇസ്താംബൂളിലെ തന്റെ വീടിന് പുറത്തെ തുറന്ന ബസിന് മുകളില്‍ നിന്ന് പ്രവര്‍ത്തകരെ അഭിസംബോധനം ചെയ്യവേ ഉര്‍ദുഗാന്‍ പറഞ്ഞു.

 

വീഡിയോ

 

Related Articles