Current Date

Search
Close this search box.
Search
Close this search box.

സമാധാനം പുന:സ്ഥാപിക്കാൻ ‍പെന്റ​ഗൺ മേധാവി അൾജീരിയയിലേക്ക്

അൾജിയേഴ്സ്: യു.എൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ വ്യാഴാഴ്ച അൾജീരിയ സന്ദർശിച്ചു. അയൽരാജ്യമായ ലിബിയയിലും മാലിയിലും ദീർഘകാലമായി തുടരുന്ന സംഘട്ടനത്തിന് മധ്യസ്ഥത വഹിക്കാൻ ഉത്തര ആഫ്രിക്കൻ രാജ്യമായ അൾജീരിയ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, രാജ്യങ്ങൾക്കിടയിൽ സുരക്ഷാ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായാണ് മാർക്ക് എസ്പർ അൾജീരിയ സന്ദർശിക്കുന്നത്. പതിനഞ്ച് വർഷത്തിനിടയിൽ അൾജീരിയ സന്ദർശിക്കുന്ന ആദ്യ യു.എസ് പ്രിതിരോധ സെക്രട്ടറിയാണ് എസ്പർ.

തീവ്രവാദ വിഭാ​ഗങ്ങൾ ഉയർത്തുന്ന ഭീഷണപോലുള്ള പ്രധാന പ്രാദേശിക സുരക്ഷാ വിഷയങ്ങളിൽ അൾജീരിയൻ സഹകരണം കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നതെന്ന് മുതിർന്ന യു.എസ് സൈനിക ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഉത്തരാഫ്രിക്കൻ രാഷ്ട്രങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാ​ഗമായാണ് എസ്പർ അൾജീരിയ സന്ദർശിക്കുന്നത്. അയൽരാജ്യമായ തുനീഷ്യയിലെ ചർച്ചക്ക് ശേഷം, മൊറോക്കവിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പായാണ് എസ്പർ അൾജീരിയ സന്ദർശിച്ചത്. 2006ൽ ഡൊണൾഡ് റൂസ്ഫീൽഡ് സന്ദർശിച്ചതിന് ശേഷം യു.എസ്  പ്രതിരോധ സെക്രട്ടറി ആദ്യമായാണ് ചൈനയുടെയും റഷ്യയുടെയും സഖ്യകക്ഷിയായ അൾജീരിയ സന്ദർശിക്കുന്നത്.

 

Related Articles