Current Date

Search
Close this search box.
Search
Close this search box.

പെഹ്‌ലു ഖാന്‍ കേസ് പുനരന്വേഷിക്കുന്നു

ജയ്പൂര്‍: സംഘ്പരിവാര്‍ ഗുണ്ടകള്‍ തല്ലിക്കൊന്ന പെഹ്ലുഖാന്‍ കൊലപാതക കേസ് പുനരന്വേഷിക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഉത്തരവിട്ടു. കേസിലെ മുഴുവന്‍ പ്രതികളെയും കഴിഞ്ഞ ദിവസം ആല്‍വാര്‍ അഡീഷനല്‍ ജില്ലാ കോടതി വെറുതെവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് നേരത്തെ അറയിച്ചിരുന്നു.

തെളിവുകളുടെ അഭാവത്തില്‍ എല്ലാ പ്രതികളെയും വെറുതെ വിടുന്നുവെന്നും ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാനാനവില്ലെന്നുമാണ് കോടതി വിധിച്ചത്. കോടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും കേസില്‍ നീതി ലഭ്യമാക്കണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു.

2017 ഏപ്രില്‍ ഒന്നിനായിരുന്നു രാജസ്ഥാനില്‍ നിന്ന് ഹരിയാനയിലേക്ക് പശുക്കളെയും കൊണ്ടുപോകുകയായിരുന്നു 55കാരനായ ഖാനെയും കുടുംബത്തെയും ഗോരക്ഷക ഗുണ്ടകള്‍ തടഞ്ഞുവെച്ച് അടിച്ചു കൊലപ്പെടുത്തിയത്.

Related Articles